കഴിഞ്ഞവർഷം തൊഴിൽ നഷ്ടമായവർ അഞ്ചരലക്ഷം
text_fieldsജിദ്ദ: വിദേശികളായ 5,58,716 പേർക്ക് 2017ൽ സൗദിയിൽ തൊഴിൽ നഷ്ടമായി. സോഷ്യൽ ഇൻഷുറൻസ് ജനറൽ ഒാർഗനൈസേഷെൻറ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതേ കാലയളവിൽ തൊഴിൽ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേർ പ്രവേശിച്ചതായും റിപ്പോർട്ടിലുണ്ട്. 2017 ആദ്യ പാദം സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം 18,62,118 ആണ്. പിന്നീട് സ്വദേശികളുടെ അനുപാതം 19,83,907 ആയി (6.5 ശതമാനം) വർധിച്ചു. ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത വിദേശികളുടെ എണ്ണം 85,18,206 ൽ നിന്ന് 79,59,490 ആയി കുറഞ്ഞു. ഏഴ് ശതമാനം കുറവ്.
തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിെൻറ തൊഴിൽ നയമാറ്റവും സ്വദേശികൾക്ക് തൊഴിൽ ലഭിക്കുന്നതിന് അടുത്തിടെ നടപ്പാക്കിയ വിവിധ പദ്ധതികളുമാണ് സ്വദേശികളുടെ അനുപാതം കൂടാൻ കാരണം. നിതാഖാത്തിലെ സ്വദേശി അനുപാതത്തിൽ വരുത്തിയ മാറ്റം, കച്ചവട കേന്ദ്രങ്ങളിലെയും ജ്വല്ലറികളിലേയും സ്വദേശിവത്കരണം, വിവിധ സ്വയം തൊഴിൽ പദ്ധതികൾ, വിവിധ മേഖലകൾ പ്രത്യേകം നടപ്പാക്കിവരുന്ന സ്വദേശിവത്കരണ പദ്ധതികൾ, ജോലിക്കാരായ സ്വദേശി വനിതകൾക്ക് യാത്രക്കും കുട്ടികളുടെ പരിപാലനത്തിനും സഹായം നൽകിയതുമെല്ലാം തൊഴിൽ വിപണിയിൽ സ്വദേശികളുടെ അനുപാതം കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.