അതിനിപുണ ജോലിക്കാർക്ക് തൊഴിലുടമയെ മാറ്റാം; നിയമ ഭേദഗതി പരിഗണനയിൽ
text_fieldsജിദ്ദ: സൗദിയിലെ തൊഴിലാളി^തൊഴിലുടമ ബന്ധത്തിൽ മാറ്റം വരുത്തുന്ന നിലയിൽ തൊഴിൽ നിയമഭേദഗതി മന്ത്രാലയത്തിെൻറ പരിഗണനയിൽ.
അതിനിപുണ വിദേശ തൊഴിലാളികൾക്ക് നിശ്ചിത കാലത്തിനുള്ളിൽ തൊഴിലുടമയെ സ്വയം തെരഞ്ഞെടുക്കാൻ അനുമതി നൽകുന്ന തരത്തിലാണ് ഭേദഗതി ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയം തയാറാക്കിയ കരട് നിയമം അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. നിലവിലെ തൊഴിൽകരാർ അവസാനിച്ചശേഷമേ ഇൗ രീതിയിൽ സ്പോൺസറെ സ്വീകരിക്കാനാകുകയുള്ളു. അതീവ വൈദഗ്ധ്യമുള്ള വിദേശ ജോലിക്കാർക്ക് കമ്പനികൾ മാറാൻ കഴിയുന്ന തരത്തിൽ നിയമം അയവുള്ളതാക്കുന്നതാകും ഇൗ കരടെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി (ലേബർ നയങ്ങൾ) ഡോ. അഹമദ് അൽഖത്താൻ അറിയിച്ചു.
ശിപാർശയോട് കൂടിയ കരട് ഭേദഗതി അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും ഡോ. അഹമദ് ‘അൽ ഇഖ്തിസാദിയ’ക്ക് നൽകിയ കുറിപ്പിൽ വ്യക്തമാക്കി. ജോലിക്കാർക്ക് ഇൗ രീതിയിൽ സ്വാതന്ത്ര്യം നൽകുന്നത് സൗദി തൊഴിൽ വിപണി കൂടുതൽ ആകർഷമാക്കുന്നതിനും വിഷൻ 2030 െൻറ അടിസ്ഥാനത്തിൽ വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.