Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​പ്പി​ള​ക​ലാ...

മാ​പ്പി​ള​ക​ലാ പ്രേ​മി​ക​ളു​ടെ​യും ക​ലാ​കാ​ര​ന്മാ​രു​ടെ​യും സം​യു​ക്ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
meeting
cancel
camera_alt

അ​സീ​ർ പ്ര​വി​ശ്യ​യി​ലെ മാ​പ്പി​ള​ക​ലാ പ്രേ​മി​ക​ളു​ടെ​യും

ക​ലാ​കാ​ര​ന്മാ​രു​ടെ​യും സം​യു​ക്ത സം​ഗ​മം അ​ഫ്താ​ബ്

റ​ഹ്​​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബ​ഹ: അ​സീ​ർ പ്ര​വി​ശ്യ​യി​ലെ മാ​പ്പി​ള​ക​ലാ പ്രേ​മി​ക​ളു​ടെ​യും ക​ലാ​കാ​ര​ന്മാ​രു​ടെ​യും സം​യു​ക്ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖ​മീ​സ് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​ഗ​മം മീ​ഡി​യ​വ​ൺ ചാ​ന​ൽ സൗ​ദി ചീ​ഫ് അ​ഫ്താ​ബു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും സൗ​ഹാ​ർ​ദ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന ഈ ​മ​ഹ​ത്താ​യ ക​ല നി​ല​നി​ൽ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​ന് എ​ല്ലാ അ​ർ​ഥ​ത്തി​ലു​മു​ള്ള ശ​ക്ത​മാ​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ന​ൽ​കാ​ൻ മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി സൗ​ദി ക​മ്മി​റ്റി​ക​ൾ​ക്ക് സാ​ധി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ മു​ന്നി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​മ്പാ​ൻ അ​ബ്ദു​സ്സ​ലാം ആ​ല​പി​ച്ച പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. സ​ലീം ക​ൽ​പറ്റ, സൈ​നു​ദ്ദീ​ൻ അ​മാ​നി, മു​ഹ​മ്മ​ദ് മ​ട്ട​ന്നൂ​ർ, ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. വ​ഹി​ദ് മു​റ​യൂ​ർ, അ​ൻ​സാ​ർ, മു​സ്ത​ഫ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പു​തി​യ നേ​തൃ​ത്വ​ത്തി​ന്റെ പാ​ന​ലി​ന് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. സി​റാ​ജ് വ​യ​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Joint Association of Mapila arts fans and Artists was conducted
Next Story