േജാർഡന് 250 കോടി ഡോളറിെൻറ സഹായം പ്രഖ്യാപിച്ച് മക്ക ഉച്ചകോടി
text_fieldsജിദ്ദ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ജോർഡനെ സഹായിക്കാൻ മക്ക ഉച്ചകോടിയിൽ തീരുമാനം. 250 കോടി ഡോളറിെൻറ പ്രത്യേക പാക്കേജ് സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ കൂടിയ അടിയന്തിര ഉച്ചകോടി പ്രഖ്യാപിച്ചു. സൗദിക്ക് പുറമേ യു.എ.ഇ, കുവൈത്ത് രാഷ്ട്രങ്ങളാണ് പാക്കേജിന് പിന്നിൽ. സെൻട്രൽ ബാങ്ക് ഒാഫ് ജോർഡനിൽ നിക്ഷേപം, ജോർഡന് ലോക ബാങ്കിെൻറ ഗ്യാരണ്ടി, ജോർഡൻ സർക്കാരിെൻറ വാർഷിക ബജറ്റിന് അഞ്ചുവർഷത്തേക്ക് സഹായം, വികസന ഫണ്ടുകൾക്കും വികസന പദ്ധതികൾക്കും സഹായം എന്നിവയും ഉച്ചകോടിയുടെ തീരുമാനങ്ങളിൽ പെടുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഉച്ചകോടി സമാപിച്ചത്.
റമദാൻ അവസാന പത്ത് ചെലവഴിക്കാൻ മക്കയിലെ അൽസഫ കൊട്ടാരത്തിലെത്തിയ സൽമാൻ രാജാവാണ് ജോർഡനിലെ അടിയന്തിര സാഹചര്യം കണ്ട് ഉടനടി ഉച്ചേകാടി വിളിച്ചത്. യു.എ.ഇ പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമഖ്തൂം, കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അസ്സബാഹ്, േജാർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർ ഉച്ചകോടിയിൽ പെങ്കടുത്തു. തങ്ങളെ സഹായിക്കാൻ മുൻകൈയെടുത്ത മൂന്നു രാഷ്ട്രങ്ങൾക്കും അഗാധമായ നന്ദി രേഖപ്പെടുത്തുന്നതായി അബ്ദുല്ല രണ്ടാമൻ പിന്നീട് പ്രതികരിച്ചു.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കമാണ് ജോർഡനിൽ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചത്. ദിവസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി ഹാനി മുൽക്കിയെ രാജാവ് നീക്കിയിരുന്നു. പുതിയ സാമ്പത്തിക പരിഷ്കരണങ്ങൾ നിർത്തിവെക്കുന്നതായും പ്രഖ്യാപിച്ചു. പക്ഷേ, രാഷ്ട്രത്തിെൻറ പൊതുകടം അതിഭീമമായ അവസ്ഥയിൽ തുടരുന്നത് ഭീഷണിയാണെന്ന് വിലയിരുത്തപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് ഗൾഫ് രാഷ്ട്രങ്ങളുടെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.