പത്രപ്രവർത്തകൻ കെ.യു. ഇഖ്ബാലിനെ അനുസ്മരിച്ചു
text_fieldsറിയാദ്: പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാലിെൻറ വിയോഗത്തിൽ റിയാദ് ഇന്ത്യൻ മിഡിയഫോറം അനുശോചനയോഗം സംഘടിപ്പിച്ചു. ഫോറത്തിെൻറ പ്രഥമ പ്രസിഡൻറായിരുന്ന അദ്ദേഹം മലയാളം ന്യൂസ് പത്രത്തിെൻറ റിയാദ് ബ്യൂറോ മുൻ ചീഫുമായിരുന്നു. സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറും റിയാദ് ഇന്ത്യന്‍ എംബസി മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനുമായ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ എംബസിയുമായി അടുത്തിടപഴകിയിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു ഇഖ്ബാലെന്നും എംബസിയുടെ അറിയിപ്പുകള് സൗദിയിലുടനീളം എത്തിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചിരുെന്നന്നും സിബി ജോര്‍ജ് പറഞ്ഞു. മീഡിയ ഫോറം പ്രസിഡൻറ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു.
അഷ്റഫ് വേങ്ങാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ഇഖ്ബാലിെൻറ വിദ്യാര്‍ഥികാലം മുതല്‍ തനിക്ക് ബന്ധമുണ്ടായിരുെന്നന്ന് പ്രമുഖ ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമല്‍ പറഞ്ഞു. സുഹൃത്തുക്കളെ ചേര്‍ത്തുപിടിച്ചിരുന്ന അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹമെഴുതിയ 'ഗദ്ദാമ' എന്ന കഥ വായിച്ച ഞാന്‍തന്നെയാണ് അദ്ദേഹത്തോട് സിനിമയാക്കാന്‍ ആവശ്യപ്പെട്ടത്.
പ്രവാസി മലയാളികളില്‍നിന്ന് എതിര്പ്പുണ്ടായിരുെന്നങ്കിലും ഇഖ്ബാല്‍ സിനിമയോടൊപ്പം ഉറച്ചുനിന്നു. സര്‍ഗപ്രതിഭയുടെ ആര്‍ജവമായിരുന്നു അദ്ദേഹത്തിന്.
പത്രപ്രവർത്തകൻ ഹസന് കോയ, സി.പി. മുസ്തഫ (റിയാദ് കെ.എം.സി.സി), സാജിദ് ആറാട്ടുപുഴ (ദമ്മാം മിഡിയഫോറം), പി.എം. മായീന്‍ കുട്ടി (ജിദ്ദ മീഡിയഫോറം), മുഹമ്മദലി മുണ്ടാടന്‍, ശിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കല്‍, ഷക്കീല വഹാബ്, കുഞ്ഞി കുമ്പള, യൂസുഫ് കാക്കഞ്ചേരി, ഇബ്രാഹിം സുബ്ഹാന്, ഡോ. ജയചന്ദ്രന്, സബീന എം. സാലി, അഡ്വ. ആര്. മുരളീധരന്, അഷ്റഫ് വടക്കേവിള, ഹിഷാം അബ്ദുല്‍ വഹാബ്, ടി.കെ. അഷറഫ് പൊന്നാനി, സക്കീര്‍ വടക്കുംതല, മുഹമ്മദ് ബഷീര്‍ മുസലിയാരകം, പത്മിനി യു. നായർ, ഡോ. അബ്ദുല്‍ അസീസ്, ഷാജി ആലപ്പുഴ, ലത്തീഫ് തെച്ചി, റഫീഖ് ഹസന് വെട്ടത്തൂര്‍, നാസര്‍ കാരകുന്ന്, ജയന് കൊടുങ്ങല്ലൂര്‍, റഫീഖ് നാസര്‍, അക്ബര്‍ വേങ്ങാട്ട്, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, നൗഷാദ് കോര്‍മത്ത്, ശഫീഖ് കിനാലൂര്‍, വി.ജെ. നസ്റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, നാദിര്‍ഷാ എന്നിവര്‍ സംസാരിച്ചു.
ഉബൈദ് എടവണ്ണ ചടങ്ങ് നിയന്ത്രിച്ചു. ചീഫ് കോഓഡിനേറ്റര്‍ ഷിബു ഉസ്മാന് സ്വാഗതവും ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.