മദീന ചരിത്ര പഠനയാത്ര
text_fieldsജിദ്ദ: റുവൈസ് ഏരിയ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ മദീന ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി റുവൈസിൽനിന്നും പുറപ്പെട്ട സംഘം പുലർച്ച നാലിന് മദീനയിൽ എത്തി. മസ്ജിദുന്നബവിയിൽ സുബഹി നമസ്കരിച്ചതിനു ശേഷം മദീനയിലെ 16ഓളം ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. ജുമുഅ, അസർ, മഗ്രിബ്, ഇഷാ നമസ്കാരങ്ങളും മസ്ജിദുനബവിയിൽ നിർവഹിച്ച ശേഷം ജിദ്ദയിലേക്ക് മടങ്ങി.
പ്രവാചകെൻറയും അനുചരന്മാരുടെയും ജീവിതത്തിെൻറ ചരിത്ര ശേഷിപ്പുകൾ നേരിൽ കാണാൻ കഴിഞ്ഞതിൽ എല്ലാവർക്കും വലിയ ആത്മ സംതൃപ്തിയും സന്തോഷവും തോന്നി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ മദീന ചരിത്ര പഠന യാത്ര പ്രവാസത്തിൽ പലർക്കും വേറിട്ട അനുഭവം ആയിരുന്നു. നൂർ മുഹമ്മദ് ചരിത്ര സംഭവങ്ങൾ വിശദീകരിച്ചു.
റുവൈസ് ഏരിയ കെ.എം.സി.സി ഭാരവാഹികളായ മുഹ്ദാർ തങ്ങൾ കാളികാവ്, മുഹമ്മദ് റഫീഖ് പന്താരങ്ങാടി, സലീം കരിപ്പോൾ, ശരീഫ് മുസ്ലിയാരങ്ങാടി, കബീർ നീറാട് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.