Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രഥമ സൗദി ഗെയിംസ്...

പ്രഥമ സൗദി ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടി ജെ.എസ്.സി ബ്ലൂ ടീം

text_fields
bookmark_border
പ്രഥമ സൗദി ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടി ജെ.എസ്.സി ബ്ലൂ ടീം
cancel

ജിദ്ദ​: സൗദി ഗെയിംസി​െൻറ ഭാഗമായി നടന്ന വനിതാ ക്രിക്കറ്റ് മത്സരത്തിൽ ജെ.എസ്.സി ബ്ലൂ ടീം സ്വർണം നേടി. ജിദ്ദ കേന്ദ്രീകരിച്ച്​ ഇന്ത്യക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന ജിദ്ദ സ്പോർട്സ് ക്ലബ് അകാദമിയിൽ നിന്നുള്ള വനിതാ ടീമാണ് പ്രഥമ വനിതാ ക്രിക്കറ്റ് കിരീടം ചൂടിയത്. സൗദി ക്രിക്കറ്റ് ഫെഡറേഷ​െൻറ അംഗീകാരമുള്ള നാല്​ പ്രമുഖ വനിതാ ടീമുകൾ ഗെയിംസിൽ മാറ്റുരച്ചു. ടി 10 ഫോർമാറ്റിൽ നടന്ന ഫൈനൽ മത്സരത്തിൽ ജെ.എസ്.സി ബ്ലൂ ടീം ഏഴു വിക്കറ്റിന്​ ഗ്രേ ടീമിനെ പരാജയപ്പെടുത്തി.

രണ്ടാം സ്ഥാനക്കാരായ ഗ്രേ ടീം 10 ഓവറിൽ രണ്ട്​ വിക്കറ്റ് നഷ്​ടത്തിൽ 87 റൺസ് എടുത്തപ്പോൾ ജെ.എസ്.സി ബ്ലൂ ടീം 9.1 ഓവറിൽ മൂന്ന്​ വിക്കറ്റ് നഷ്​ടത്തിൽ ലക്ഷ്യം കണ്ടു. വിജയികൾക്കായി ക്യാപ്റ്റൻ നജ്‌വ അക്രം 26 ബോളിൽ 24 റൺസും സിമ്രഹ് ഷാഹിദ് 28 ബോളിൽ 33 റൺസും നേടി. ജേതാക്കളായ ടീം അംഗങ്ങൾ: നജ്‌വ അക്രം (ക്യാപ്റ്റൻ), സിമ്രഹ് മിർസ, ഖുസയ്മ ലിയാഖത്, റുമൈസ ജവാദ്, ആയിഷ അക്രം, സിമ്രഹ് ഷാഹിദ്, അരിദ ഉമർ, യുസ്‌റ ഉമർ, റോഹ അമീർ, ഹഫ്സ മുഹമ്മദ്, ആയിഷ ഫാത്തിമ, കോമൾ യൂസുഫ്.

ഇന്ത്യക്ക്​ പുറമെ പാകിസ്​താനിൽനിന്നുള്ളവരും ടീമിലുണ്ട്​. സൗദിയിലെ വിദേശികൾക്കായി 2010-ൽ ആരംഭിച്ച സോക്കർ അക്കാദമിയാണ് പിന്നീട് ക്രിക്കറ്റ്, നീന്തൽ, ഷട്ടിൽ ബാഡ്മിൻറൺ എന്നീ ഇനങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചത്. നിലവിൽ വർഷത്തിൽ അഞ്ഞൂറിലധികം കുട്ടികൾക്ക് അക്കാദമിയിൽ പരിശീലനം നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens cricketSaudi Arabia
News Summary - JSC Blue team won gold in first Saudi Games women's cricket
Next Story