ജെ.എസ്.സി നീന്തൽ മത്സരം സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: ജെ.എസ്.സി അന്താരാഷ്ട്ര അക്കാദമി ആറാമത് സ്വിമ്മിങ് ബാച്ചിെൻറ പരിശീലനം വിജയകരമായ പൂർത്തീകരിച്ച സാഹചര്യത്തിൽ എട്ടു വയസ്സിന് മുകളിലുള്ളവർക്ക് ജിദ്ദയിൽ ആദ്യമായി നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. എട്ട് മുതൽ 12വരെയും 12 മുതൽ 14വരെയും പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായും 14 മുതൽ 18വരെ പ്രായമുള്ള ആൺകുട്ടികൾക്കും 18ന് മുകളിൽ പ്രായമുള്ള ഓപൺ കാറ്റഗറിയിലെ ആണുങ്ങൾക്കുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദ ഫൈസലിയ സ്പാനിഷ് അക്കാദമിയിലെ പ്രത്യേകം സജ്ജമാക്കിയ സ്വിമ്മിങ് പൂളിലാണ് ഈ മാസം 29ന് മത്സരങ്ങൾ നടക്കുന്നത്. ആകർഷകമായ സമ്മാനങ്ങൾ നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നൗഷിർ (050 747 5020), റാഫി ബീമാപ്പള്ളി (053 841 6293), ജസീം ഹാരിസ് (054 502 1679) തുടങ്ങിയവരുമായോ https://jscsocceracademy.com/jsc-swimming-program.php എന്ന വെബ്സൈറ്റിലോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.