ജിദ്ദയിൽ ജലോത്സവമായി ജെ.എസ്.സി നീന്തൽ മത്സരം
text_fieldsജിദ്ദ: ജെ.എസ്.സി അന്താരാഷ്ട്ര നീന്തൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ ആദ്യമായി നീന്തൽ മത്സരം സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാo വാർഷിക സ്മരണക്കായി 'ആസാദി കാ അമൃത് മഹോത്സവ്' എന്ന ശീർഷകത്തിൽ നടത്തിയ മത്സരത്തിൽ വിജയികളായവരിൽ ഏറെയും നൗഷീർ ചീഫ് കോഓഡിനേറ്ററും ബാസിൽ ബഷീർ മുഖ്യ സാങ്കേതിക പരിശീലകനുമായ ജെ.എസ്.സി നീന്തൽ അക്കാദമിയിലെ കുട്ടികളാണ്. എൻജി. ജാസിം ഹാരിസിെൻറ നേതൃത്വത്തിൽ ഒരുക്കിയ സാങ്കേതിക സൗകര്യങ്ങൾ മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ സഹായിച്ചതായി സംഘാകർ അറിയിച്ചു.
ബഷീർ മച്ചിങ്ങൽ നിയമങ്ങൾ വിശദീകരിച്ചു. ജൂനിയർ ആൺകുട്ടികളുടെ 12 വയസ്സുവരെയുള്ള മത്സരത്തിൽ ആദിദേവ് ശ്രീജിത്ത് (തലാൽ സ്കൂൾ), അബ്ദിൻ മുഹമ്മദ്, ഫർഹാൻ ജമാൽ (ഇന്ത്യൻ സ്കൂൾ), 12 മുതൽ 14 വരെ പ്രായമുള്ള ആൺകുട്ടികളുടെ മത്സരത്തിൽ ബവിൻ രാഗേഷ്, ആമിർ സവാദ് ചുക്കാൻ, ഗൗതം കൃഷ്ണ (ഇന്ത്യൻ സ്കൂൾ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 18 മുതൽ 30 വരെയുള്ളവരുടെ മത്സരത്തിൽ സൈനുൽ ആബിദ് കാരി, കെ.കെ. അനീസ്, ടി.പി. റിയാസ്, 30 വയസ്സിന് മുകളിലുള്ളവരുടെ മത്സരത്തിൽ എസ്.എം. നവാസ്, ജർഷാദ് മുഹമ്മദ്, മുഹമ്മദ് സാബിർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
പെൺകുട്ടികളുടെ വിഭാഗത്തിൽ രക്ഷിത രമണശങ്കർ ശരണ്യ, നുഹ ഹാഫിസ് കൊടുവയ്ക്കൽ, അൻഷാ രാഗേഷ് (ഇന്ത്യൻ സ്കൂൾ) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. വനിതകൾക്കായി മറ്റ് മത്സരങ്ങളും നടത്തിയിരുന്നു.
വിവിധ മത്സരങ്ങളിൽ ഷാദിയ ബിനി രാഗേഷ്, സൽമ, ലിസി തുടങ്ങിയവർ വിജയികളായി. മത്സരത്തിന് മുന്നോടിയായി ജെ.എസ്.സി ചീഫ് കോച്ച് അഹമ്മദ് ബാബർ ലോഗോ പ്രകാശനം ചെയ്തു.
മുഖ്യാതിഥി ഐ.പി.ഡബ്ല്യൂ.എഫ് പ്രസിഡൻറ് അയൂബ് ഹകീമിൽ നിന്ന് ഏറ്റുവാങ്ങിയാണ് ജലവിസ്മയം തീർത്ത് പൂളിലൂടെ ലോഗോ പ്രദർശിപ്പിച്ചത്. മത്സരശേഷം നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അയൂബ് ഹകീം, തമിഴ് സംഘം പ്രതിനിധികളായ എൻജി. ഖാജാ മുഹ്യിദ്ദീൻ, രമണ, അബ്ദുൽ മജീദ് നഹ തുടങ്ങിയവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ജെ.എസ്.സി പ്രസിഡൻറ് ജാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. റാഫി ബീമാപ്പള്ളി, ബാസിൽ ബഷീർ എന്നിവർ അവതാരകരായി. ജാസിം ഹാരിസ് സ്വാഗതവും അസ്കർ പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.