Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ ഫെ​സ്റ്റ് 2024...

ജു​ബൈ​ൽ ഫെ​സ്റ്റ് 2024 വെ​ള്ളി​യാ​ഴ്ച; ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ര​മേ​ശ് പി​ഷാ​ര​ടി​യും അ​തി​ഥി​ക​ൾ

text_fields
bookmark_border
OICC Dammam Regional, Jubile area committee administrators in press conference
cancel
camera_alt

ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ, ജു​ബൈ​ൽ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ ജു​ബൈ​ൽ ഏ​രി​യ​ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ‘ജു​ബൈ​ൽ ഫെ​സ്റ്റ് 2024’ മേ​യ് 24 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗ​ൾ​ഫ് സ്റ്റാ​ർ ഇ​വ​ൻ​റ്സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ, സൗ​ദി നി​യ​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ജു​ബൈ​ൽ അ​ൽ ഹു​മൈ​ദ​ൻ മെ​യി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും എ.​ഐ.​സി.​സി വ​ർ​ക്കി​ങ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ച​ല​ച്ചി​ത്ര ന​ട​നും, സം​വി​ധാ​യ​ക​നും കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. പി​ന്ന​ണി ഗാ​യി​ക പാ​ർ​വ​തി മേ​നോ​നും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.

നാ​ട​ൻ​പാ​ട്ട്, സം​ഘ​നൃ​ത്തം, ഒ​പ്പ​ന, ബി​രി​യാ​ണി ത​യാ​റാ​ക്ക​ൽ, മെ​ഹ​ന്ദി ഡി​സൈ​നി​ങ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​വും, പ്ര​വി​ശ്യ​യി​ലെ മു​ന്നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും ജു​ബൈ​ൽ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. പ്ര​വാ​സ സ​മൂ​ഹ​ത്തി​നും, ഒ.​ഐ.​സി.​സി​ക്കും ന​ൽ​കി​യ സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത് അ​ഹ്മ​ദ് പു​ളി​ക്ക​ന് ലൈ​ഫ്ടൈം അ​ച്ചീ​വ്മെൻറ് അ​വാ​ർ​ഡ്, പ്ര​വാ​സ​ത്തി​ൽ നാ​ല് പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അ​വാ​ർ​ഡ്, യൂ​നി​വേ​ഴ്സ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ക​മ്പ​നി സി.​ഇ.​ഒ അ​ബ്ദു​ൽ മ​ജീ​ദ് ബ​ദ​റു​ദ്ദീ​ന് എ​മി​ന​ൻ​റ് ബി​സി​ന​സ്മാ​ൻ അ​വാ​ർ​ഡ് എ​ന്നി​വ പ​രി​പാ​ടി​യി​ൽ ന​ൽ​കും. പു​റ​മെ ജു​ബൈ​ൽ സ​മൂ​ഹ​ത്തി​ലെ ബി​സി​ന​സു​കാ​ർ​ക്ക് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും, എ​രി​യ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി സ്തു​ത്യ​ർ​ഹ സേ​വ​നം ന​ട​ത്തി​യ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ആ​ദ​ര​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ഒ.​ഐ.​സി.​സി ജു​ബൈ​ൽ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ന​ജീ​ബ് ന​സീ​ർ, ദ​മ്മാം റീ​ജ​ന​ൽ സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം, വി​ൽ​സ​ൻ ത​ട​ത്തി​ൽ, വി​ൽ​സ​ൻ പാ​നാ​യി​ക്കു​ളം, അ​രു​ൺ ക​ല്ല​റ, അ​ൻ​ഷാ​ദ് ആ​ദം, റി​യാ​സ് ക​ണ്ണൂ​ർ, ഉ​സ്മാ​ൻ കു​ന്നം​കു​ളം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jubail Fest 2024OICC Dammam Regional Committee
News Summary - Jubail Fest 2024
Next Story