ജുബൈലിലെ ആദ്യ സിനിമ തിയറ്റർ ഈ വർഷാവസാനം
text_fieldsജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ അഞ്ച് സ്‌ക്രീനുകളും 416 ഇരിപ്പിടങ്ങളുമായി ആദ്യ സിനിമ തീയറ്റർ ഇൗ വർഷാവസാനം പ്രവർത്തനം ആരംഭിക്കും. അൽജുബൈൽ മാളിലാണ് ആദ്യ തിയറ്റർ തുറക്കുന്നതെന്ന് ജനറൽ കമീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ (ജി.സി.എ.എം) അധികൃതർ അറിയിച്ചു. വ്യവസായ നഗരമായ ജുബൈലിലെ വിദേശികൾക്കും സ്വദേശികൾക്കും സിനിമ കാണാൻ നിലവിലൊ ദമ്മാമിലോ ബഹ്റൈനിലോ പോകണം.
നഗര മധ്യത്തിലെ അൽ-ജുബൈൽ മാളിൽ തന്നെ തീയറ്റർ വരുന്നത് സിനിമ പ്രേമികളെ ഏറെ സന്തോഷിപ്പിക്കും. സൗദി അറേബ്യയിലെ ആദ്യത്തെ സിനിമാ ഹാൾ 2018 ഏപ്രിലിൽ റിയാദിലാണ് ആരംഭിച്ചത്. രാജ്യത്തിലെ വിനോദ മേഖല വികസിപ്പിക്കാനുള്ള തന്ത്രത്തിെൻറ ഭാഗമായി അഞ്ച് വർഷത്തിനിടെ 15 സൗദി നഗരങ്ങളിൽ 40 സിനിമാശാലകൾ തുറക്കാനുള്ള പദ്ധതികൾ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെ തുടർന്ന് പ്രദർശനം എല്ലായിടത്തും നിർത്തിവെക്കുകയും പിന്നീട് രാജ്യത്തിെൻറ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിെൻറ ഭാഗമായി ജൂണിൽ സിനിമാതിയറ്ററുകൾ വീണ്ടും നിബന്ധനകൾക്ക് വിധേയമായി തുറക്കുകയുണ്ടായി.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ വോക്സ് സിനിമാസ് നിരവധി തിയറ്ററുകൾ തുറന്നു. തബൂക്ക്, ഹാഇൽ, ജുബൈൽ എന്നിവിടങ്ങളിൽ ഈ വർഷം അവസാനത്തോടെ തീയറ്ററുകൾ തുടങ്ങും. 10 വർഷത്തിനുള്ളിൽ സൗദി വിനോദ മേഖലയിൽ 64 ശതകോടി ഡോളറിെൻറ നിക്ഷേപമുണ്ടാവും. പരിപാടികളിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിക്കുമെന്നും 5,000 വിനോദ പരിപാടികൾ ആരംഭിക്കുമെന്നും മജിദ് അൽഫുതൈം വെൻചേഴ്സിെൻറ തലവൻ മുഹമ്മദ് അൽഹാഷ്മി പറഞ്ഞു.
മാധ്യമ മന്ത്രാലയം, ജി.സി.എ.എം ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം എന്നീ വകുപ്പുകൾ നൽകിയ പിന്തുണയെയും മാർഗനിർദേശത്തെയും വളരെയധികം വിലമതിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.