Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈൽ കെ.എം.സി.സി...

ജുബൈൽ കെ.എം.സി.സി കുടുംബ സംഗമം നടത്തി

text_fields
bookmark_border
ജുബൈൽ കെ.എം.സി.സി കുടുംബ സംഗമം നടത്തി
cancel
camera_alt

കെ.​എം.​സി.​സി ജു​ബൈ​ൽ ഘ​ട​കം കോ​ഴി​ക്കോ​ട്​ ചാ​ലി​യ​ത്ത്​ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ജു​ബൈ​ൽ: കെ.​എം.​സി.​സി ജു​ബൈ​ൽ ഘ​ട​കം നാ​ട്ടി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു​പോ​യ​വ​രും അ​വ​ധി​ക്ക് നാ​ട്ടി​ലു​ള്ള​വ​രു​മാ​യ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​മാ​ണ്​ കോ​ഴി​ക്കോ​ട്​ ചാ​ലി​യം കൊ​ത്താ​ലാ​ത്ത് അ​വ​ന്യൂ​വി​ൽ ന​ട​ന്ന​ത്. ഹ​രി​ത മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഫാ​ത്തി​മ ത​ഹ്​​ലി​യ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ തേ​ഞ്ഞി​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ്‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ത​ങ്ങ​ളു​ടെ മു​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ആ​ബി​ദ് വാ​ട​ക​യി​ൽ, ബ​ഷീ​ർ ഒ​ട്ടു​മ്പു​റം (താ​നൂ​ർ ന​ഗ​ര​സ​ഭ), ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ (മ​ഞ്ചേ​രി ന​ഗ​ര​സ​ഭ), ബ​ഷീ​ർ ആ​ന​ക​യം (മ​ല​പ്പു​റം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌), റൂ​ബി​യ റ​ഹ്​​മാ​ൻ (ആ​ന​ക​ര പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ൻ​റ്) എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, അ​ഷ്‌​റ​ഫ്‌ ചെ​ട്ടി​പ്പ​ടി, ബാ​വ​ക്ക പ​ള്ളി​ക്ക​ൽ ബ​സാ​ർ, കു​ട്ടി എ​ട​പ്പാ​ൾ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ എം.​എ. കാ​സിം, ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ഇ​മ്പി​ച്ചി​ക്കോ​യ, ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, ബാ​പ്പു തേ​ഞ്ഞി​പ്പാ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ജീ​ദ് ബാ​വ ചാ​ലി​യം, ബ​ഷീ​ർ വെ​ട്ടു​പാ​റ, ഇ​ഖ്‌​ബാ​ൽ പ​ള്ളി​ക്ക​ൽ ബ​സാ​ർ, റാ​ഫി കൂ​ട്ടാ​യി, ഫി​റോ​സ് തി​രൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ന​ട​ന്ന ക​ലാ​വി​രു​ന്നി​ൽ ബാ​പ്പു തേ​ഞ്ഞി​പ്പാ​ലം, ഐ​ഫ ഷെ​റി​ൻ, സ​ഫ, നി​ലോ​ഫ​ർ ജാ​ഫ​ർ, ടി.​പി. ക​ബീ​ർ, റാ​ഫി കൂ​ട്ടാ​യി എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. ബ​ഷീ​ർ ബാ​ബു കൂ​ളി​മാ​ട് സ്വാ​ഗ​ത​വും ശാ​മി​ൽ ആ​നി​കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jubail KMCC
News Summary - Jubail KMCC held a family reunion
Next Story