അഭിലാഷിന്റെ കുടുംബത്തിന് ജുബൈൽ മലയാളി സമാജത്തിന്റെ കൈത്താങ്ങ്
text_fieldsജുബൈൽ: ജുബൈലിൽ നിര്യാതനായ കോഴിക്കോട് അഴിയൂർ സ്വദേശി അഭിലാഷിന്റെ (44) കുടുംബത്തിന് ജുബൈൽ മലയാളി സമാജം ശേഖരിച്ച തുക കൈമാറി. അഭിലാഷിന്റെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ജീവകാരുണ്യപ്രവർത്തകനും ജുബൈൽ മലയാളി സമാജം ഹെൽപ് ഡെസ്ക് കൺവീനറുമായ രാജേഷ് കായംകുളം ഏറ്റെടുത്തിട്ടുണ്ട്. ഉദര സംബന്ധമായ അസുഖം മൂലം മുവാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിലാഷിനെ വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോകാനിരിക്കെയാണ് മരിച്ചത്. വൃക്കയും തകരാറിലായിരുന്നു. ഫിസിയോ തെറപ്പിയും നിർദേശിക്കപ്പെട്ടിരുന്നു.
ജുബൈൽ മലയാളി സമാജം രക്ഷാധികാരി നാസറുദ്ദീൻ, വൈസ് പ്രസിഡൻറ് കുമാർ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്നാണ് അഭിലാഷിന്റെ സുഹൃത്തായ സഫ്ദറിന് തുക കൈമാറിയത്. ജുവ ചെയർമാൻ അഷറഫ് മൂവാറ്റുപുഴ, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ എന്നിവരും ജുബൈലിലെ നിരവധി പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജുബൈൽ മലയാളി സമാജം പ്രവർത്തകരായ സന്തോഷ്, ഗിരീഷ്, അഷറഫ് നിലമേൽ, ഖാലിദ് കൊല്ലം, ഷഫീഖ് താനൂർ, അനിൽ മാലൂർ എന്നിവരാണ് സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.