ജുബൈൽ മലയാളി സമാജം എം.ടി, മൻമോഹൻ സിങ് അനുശോചനം
text_fieldsജുബൈൽ: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്റെയും മഹാ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെയും വിയോഗത്തിൽ ജുബൈൽ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നവീകരിക്കുകയും ആധുനികതയിലേക്ക് നയിക്കുകയും ചെയ്ത ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗം രാജ്യത്തിനും ലോകത്തിനും വലിയ നഷ്ടമാണെന്ന് സമാജം വിലയിരുത്തി. സാമ്പത്തിക നയങ്ങളിലും അന്താരാഷ്ട്ര നയങ്ങളിലും ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
സമാജം വൈസ് പ്രസിഡന്റ് എബി ജോൺ അനുശോചന പ്രബന്ധം അവതരിപ്പിച്ചു. ഗ്രാമീണ ജീവിതത്തിന്റെ സങ്കീർണതകളും മനുഷ്യബന്ധങ്ങളുടെ തീവ്രതയും ചിത്രീകരിച്ച എം.ടിയുടെ രചനകൾ മലയാള സാഹിത്യത്തിലെ അനശ്വര സൃഷ്ടികളായി നിലനിൽക്കുമെന്ന് സമാജം ഓർമിപ്പിച്ചു. സമാജം ട്രഷറർ സന്തോഷ് കുമാർ ചക്കിങ്കൽ അനുശോചന പ്രബന്ധം അവതരിപ്പിച്ചു.
സെക്രട്ടറി ബൈജു അഞ്ചലിന്റെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗം ജുവ ചെയർമാൻ അഷ്റഫ് മുവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. ലോക മലയാളി സഭാ അംഗം നിസാർ ഇബ്രാഹിം, കുഞ്ഞിക്കോയ താനൂർ, അനിൽ മാലൂർ, നാസറുദ്ദീൻ, അഷ്റഫ് നിലമേൽ, ഷഫീഖ് താനൂർ എന്നിവർ സംസാരിച്ചു. സന്തോഷ് ചക്കിങ്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.