ജുബൈൽ ഒ.ഐ.സി.സി അനുശോചന യോഗം
text_fieldsജുബൈൽ: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് ജുബൈൽ ഒ.ഐ.സി.സി യോഗം സംഘടിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ നജീബ് നസീർ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മഹിമ പൂർണമായും പാർട്ടിയും കേരളവും തിരിച്ചറിഞ്ഞത് അദ്ദേഹത്തിെൻറ മരണശേഷമാണന്നും അതിെൻറ തെളിവാണ് വിലാപ യാത്രയും അന്തിമോപചാരമർപ്പിക്കാൻ തടിച്ചുകൂടിയ ജനവും തെളിയിക്കുന്നതെന്നും അഷ്റഫ് മുവാറ്റുപുഴ പറഞ്ഞു.
ജുവ രക്ഷാധികാരി ടി.സി. ഷാജി, വ്യവസായി ഫ്രാൻസിസ്, കെ.എം.സി.സി പ്രസിഡൻറ് ഉസ്മാൻ ഒട്ടുമ്മൽ, ശംസുദ്ദീൻ പള്ളിയാലിൽ, ഷാജുദ്ദീൻ നിലമേൽ (നവോദയ), അഷ്റഫ് കൊടുങ്ങല്ലൂർ (നവയുഗം), കരീം ഖാസിമി (സഹായി), ഷൗക്കത്ത് സഖാഫി (മർക്കസ്), ജുബൈൽ മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ, ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി ഷരീഫ്, ജുബൈൽ യു.ഡി.എഫ് കമ്മിറ്റി പ്രതിനിധി ഷരീഫ് ആലുവ, മുഹമ്മദ്കുട്ടി മാവൂർ, വിൽസൻ പാനായിക്കുളം, നസീർ തുണ്ടിൽ, ആഷിഖ്, അബ്ദുല്ല ഇമ്പിച്ചി, തോമസ് മാമൂടൻ, നജീബ് വക്കം, ഷരീഫ് മണ്ണൂർ, റിയാസ്, കെ.എച്ച്. കരീം, സിജിൻ എന്നിവർ സംസാരിച്ചു. ഉസ്മാൻ കുന്നംകുളം സ്വാഗതവും അജ്മൽ താഹ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.