Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ഞ്ചാ​രി​ക​ളു​ടെ മ​നം...

സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന്​ ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ മേ​ഖ​ല

text_fields
bookmark_border
ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ മേ​ഖ​ല
cancel

ജു​ബൈ​ൽ: ലോ​ക​ത്തെ വ​ലി​യ വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ജു​ബൈ​ലി​ന്റെ ഭാ​ഗ​മാ​ണ്, ആ​ധു​നി​ക​ത​യും പ്ര​കൃ​തി സൗ​ന്ദ​ര്യ​വും ഇ​ഴ​ചേ​രു​ന്ന കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളു​ന്ന ബീ​ച്ചു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ മേ​ഖ​ല. തി​ര​ക​ളി​ല്ലാ​ത്ത ശാ​ന്ത​മാ​യ ക​ട​ൽ ഇ​വി​ടെ​യെ​ത്തു​ന്ന ഏ​തൊ​രാ​ൾ​ക്കും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും പ​ക​രു​ന്ന അ​നു​ഭ​വ​മാ​ണ്. ജു​ബൈ​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ​നി​ന്ന് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണി​ത്.

ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ ജോ​ലി​ക്കാ​ർ​ക്കു​ള്ള പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളും ടൗ​ൺ​ഷി​പ്പും കൂ​ടി അ​ട​ങ്ങി​യ​താ​ണ് ഈ ​പ്ര​ദേ​ശം. ഇ​ബ്ൻ തൈ​മി​യ്യ പ​ള്ളി ഉ​ൾ​പ്പെ​ടെ മ​നോ​ഹ​ര​മാ​യ പ​ള്ളി​ക​ൾ, ധാ​രാ​ളം പു​ൽ​ത്ത​കി​ടി​ക​ൾ, ശു​ദ്ധ​ജ​ല സ​മൃ​ദ്ധി, പാ​ർ​ക്കു​ക​ൾ, റോ​മ​ൻ തി​യ​റ്റ​റു​ക​ൾ പോ​ലെ​യു​ള്ള നി​ർ​മി​തി​ക​ൾ ഒ​ക്കെ അ​ട​ങ്ങി​യ പ്ര​ദേ​ശം മ​നോ​ഹ​ര​മാ​യ ന​ട​പ്പാ​ത​ക​ളും റോ​ഡു​ക​ളും കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ്.


നി​ര​വ​ധി റെ​സ്റ്റാ​റ​ന്റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ബീ​ച്ചു​ക​ളെ​ല്ലാം കു​ടും​ബ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ചി​രി​ക​ളി​ക​ളാ​ൽ മു​ഖ​രി​ത​മാ​കും. മ​ങ്ങി​യ വെ​ളി​ച്ച​ത്തി​ൽ ശാ​ന്ത​മാ​യ ക​ട​ൽ കാ​റ്റേ​റ്റ് വി​ട​രു​ന്ന സൗ​ഹൃ​ദ​ങ്ങ​ളും സ​ന്തോ​ഷം പ​ക​രു​ന്ന കാ​ഴ്ച​യാ​ണ്. ഫ​നാ​തീ​ർ സീ-​ക്ല​ബും അ​നു​ബ​ന്ധ ടെ​ന്നി​സ്, ഫു​ട്ബാ​ൾ, വോ​ളിബാ​ൾ കോ​ർ​ട്ടു​ക​ളും നി​ര​വ​ധി ആ​ളു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഡി​ഫി, ഫാ​റൂ​ഖ്, ജ​ൽ​മൂ​ദ, ഹി​ജാ​സ്, ഹു​വൈ​ലാ​ത്ത്, ഖ​ലീ​ജ് തു​ട​ങ്ങി വി​വി​ധ ഡി​സ്​​ട്രി​ക്ടു​ക​ളാ​യി വേ​ർ​തി​രി​ഞ്ഞി​രി​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ൽ ഓ​രോ​യി​ട​ത്തും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യാ​ല​യ​ങ്ങ​ൾ, സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി, പാ​ർ​ക്കു​ക​ൾ, ജിം ​എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.


ജ​ൽ​മൂ​ദ​യോ​ട് ചേ​ർ​ന്നു​ള​ള അ​ബു അ​ലി ദ്വീ​പും മ​റ്റു ദ്വീ​പു​ക​ളും വ്യ​ത്യ​സ്ത കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്നു. റോ​യ​ൽ ക​മീ​ഷ​​ന്റെ​യും ജു​ബൈ​ലി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ​യും വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള ബീ​ച്ച് ക്യാ​മ്പു​ക​ൾ ഇ​വി​ടെ ഉ​ണ്ട്.

1200 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന കി​ങ്​ അ​ബ്​​ദു​ല്ല ക​ൾ​ച​റ​ൽ സെ​ന്റ​ർ, 400 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന ഫ​നാ​തീ​ർ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, റോ​ബോ​ട്ടി​ക്സി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന നോ​ള​ജ് ആ​ൻ​ഡ് ക്രി​യേ​റ്റി​വി​റ്റി സെ​ന്റ​ർ എ​ന്നി​വ ഏ​ത് ആ​ധു​നി​ക പ​ട്ട​ണ​ത്തോ​ടും കി​ട​പി​ടി​ക്കു​ന്ന​താ​ണ്. ഇ​വി​ടെ​യ​ടു​ത്താ​യി നാ​വി​ക വി​മാ​ന​ത്താ​വ​ള​വും സ്ഥി​തി ചെ​യ്യു​ന്നു. ഗ​ലേ​റി​യ മാ​ൾ, ഫ​നാ​തീ​ർ മാ​ൾ, ജു​ബൈ​ൽ ബേ ​തു​ട​ങ്ങി​യ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലാ​യി അ​ന്ത​ർ​ദേ​ശീ​യ ബ്രാ​ൻ​ഡു​ക​ളു​ടെ നി​ര​വ​ധി ഔ​ട്ട്​​ലെ​റ്റു​ക​ളും സി​നി​മ തി​യ​റ്റ​റും ഉ​ണ്ട്.

ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ മേ​ഖ​ല​യി​ലെ വി​വി​ധ കാ​ഴ്​​ച​

പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ ബീ​ച്ചു​ക​ൾ

മ​നോ​ഹ​ര​മാ​യ സാ​യാ​ഹ്ന​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന വൃ​ത്തി​യു​ള്ള ബീ​ച്ചു​ക​ൾ ത​ന്നെ​യാ​ണ് ഇ​വി​ട​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണം. വി​ശ്ര​മി​ക്കാ​ൻ അ​ങ്ങി​ങ്ങാ​യി ഓ​ല​മേ​ഞ്ഞ ബീ​ച്ച് കാ​ബി​നു​ക​ളും കാ​ണാം. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ന്റെ ഭാ​ഗ​മാ​യ ഈ ​ബീ​ച്ചു​ക​ളു​ടെ വ​ലി​പ്പം ഏ​താ​ണ്ട് 45 കി​ലോ​മീ​റ്റ​ർ ആ​ണ്. ഫ​നാ​തീ​ർ ബീ​ച്ച്, ന​ഖീ​ൽ ബീ​ച്ച്, ദ​രീ​ൻ ബീ​ച്ച്, ബ​ഹാ​ർ ബീ​ച്ച്, തൈ​ബ ബീ​ച്ച് എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​പ്പെ​ട്ട​വ. വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ഓ​രോ​യി​ട​ത്തും കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​വു​ന്ന ചെ​റി​യ റൈ​ഡു​ക​ളും മ​റ്റ്​ വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്.

സ​മ​യ​പ​രി​മി​തി​യോ​ടെ നീ​ന്താ​നും കു​ളി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ബീ​ച്ചു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം സൗ​ദി ബീ​ച്ച് ഗാ​ർ​ഡ് ശൃം​ഖ​ല ഉ​റ​പ്പു​വ​രു​ത്തു​ന്നു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നു​ള്ള ബോ​ർ​ഡു​ക​ൾ എ​ല്ലാ​യി​ട​ത്തും കാ​ണാം. പ​ല ബീ​ച്ചു​ക​ളി​ലും കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ഏ​രി​യ​യും ഉ​ണ്ട്.

ഫി​ഷി​ങ്

ഫ​നാ​തീ​റി​ലെ കോ​ർ​ണീ​ഷു​ക​ളി​ൽ പ​ല​യി​ട​ത്തും മീ​ൻ പി​ടി​ക്കാം. ന​ട​പ്പാ​ത​യി​ൽ​നി​ന്ന് ഒ​ര​ൽ​പം ക​ട​ലി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​​ന്റെ നി​ർ​മി​തി. ഇ​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ​മീ​പ​ത്തെ ക​ട​ക​ളി​ൽ ല​ഭ്യ​മാ​ണ്.


പാ​ർ​ക്കു​ക​ൾ

എ​ല്ലാ ബീ​ച്ചു​ക​ളോ​ടും ചേ​ർ​ന്ന് പാ​ർ​ക്കു​ക​ൾ ഉ​ണ്ട്. കൂ​ടാ​തെ അ​ൽ അ​ന്ത​ലൂ​സ് പാ​ർ​ക്ക്, ഡി​ഫി പാ​ർ​ക്ക് എ​ന്നി​വ​യും വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​വ​യാ​ണ്. പ​ല ഭാ​ഗ​ത്തും ബാ​ർ​ബി​ക്യു സൗ​ക​ര്യ​വു​മു​ണ്ട്.

ഫ​നാ​തീ​ർ ബോ​ട്ട് സ​ർ​വി​സ് ആ​ൻ​ഡ് സ്പീ​ഡ് ബോ​ട്ട്

ഗ​ലേ​റി​യ മാ​ളി​ന് സ​മീ​പം ബീ​ച്ചി​ന് അ​ഭി​മു​ഖ​മാ​യി ബോ​ട്ടി​ങ് സ​ർ​വി​സു​ക​ളുണ്ട്. ര​ണ്ടു നി​ല​യു​ള്ള പി​ക്നി​ക് ബോ​ട്ട് സ​ർ​വി​സ് കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ധാ​രാ​ളം പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഒ​രാ​ൾ​ക്ക് 30 റി​യാ​ൽ ആ​ണ് നി​ര​ക്ക്. അ​രമ​ണി​ക്കൂ​റോ​ളം ക​ട​ലി​ൽ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്താം. സ്പീ​ഡ് ബോ​ട്ടി​നും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

10 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന സ്പീ​ഡ് ബോ​ട്ട് യാ​ത്ര​ക്ക് അ​ര മ​ണി​ക്കൂ​റി​ന് 250 റി​യാ​ലും ഒ​രു മ​ണി​ക്കൂ​റി​ന് 400 റി​യാ​ലുമാണ് നി​ര​ക്ക്.

സ​മ​യ​പ​രി​മി​തി ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഫി​ഷി​ങ്ങി​നും ഉ​ൾ​ക്ക​ട​ലി​ൽ പോ​യി കു​ളി​ക്കാ​നും മ​റ്റും സ്പീ​ഡ് ബോ​ട്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. അ​ഞ്ചു പേ​ർ​ക്ക് അ​ഞ്ച്​ മ​ണി​ക്കൂ​റി​ന് 1,250 റി​യാ​ലാണ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്. അ​ധി​കം യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ൽ ഓ​രോ​രു​ത്ത​ർ​ക്കും 250 റി​യാ​ൽ കൂ​ടു​ത​ൽ ന​ൽ​ക​ണം. ദ​രീ​ൻ പ്ര​ദേ​ശ​ത്തെ ദാ​ന ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​വും സ​മാ​ന​മാ​യ ബോ​ട്ട് സ​ർ​വി​സു​ക​ളു​ണ്ട്.


ബ​നാ​ന ബീ​ച്ച്

ഫ​നാ​തീ​ർ ബീ​ച്ചി​ന്റെ ഒ​രു ഭാ​ഗ​ത്താ​യി കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി ഒ​രു​ക്കി​യ വി​നോ​ദ​കേ​ന്ദ്ര​മാ​ണി​ത്. ബീ​ച്ചി​നോ​ട് ചേ​ർ​ന്ന് ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും വ​ർ​ണ​വൈ​വി​ധ്യ​മു​ള്ള വി​ള​ക്കു​ക​ളും ന​ല്ലൊ​രു അ​നു​ഭൂ​തി​യാ​ണ്. ചെ​റി​യ ഫീ​സോ​ടെ ജ​ല​വി​നോ​ദ​ങ്ങ​ൾ​ക്കും പെ​ഡ​ൽ ബോ​ട്ടി​ങ്ങി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ട്.

ദ​രീ​ൻ പാ​രാ സെ​യി​ലി​ങ്ങും മ​റ്റു വി​നോ​ദ​ങ്ങ​ളും

പാ​ര​ച്യൂ​ട്ട്, ജെ​റ്റ് സ്കീ​യി​ങ്, ഫ്ലൈ ​ബോ​ർ​ഡ്, സ്പീ​ഡ് ബോ​ട്ട് തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ദ​രീ​ൻ ഹി​ൽ​സ്

വ​ട​ക്കു ഭാ​ഗ​ത്തു​ള്ള ദ​രീ​ൻ ബീ​ച്ചി​നോ​ട് ചേ​ർ​ന്നു​ള്ള ദ​രീ​ൻ ഹി​ൽ​സും ധാ​രാ​ളം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​വ​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ വാ​ട​ക​ക്ക്​ ല​ഭ്യ​മാ​ണ്.

ന​ല്ല വീ​തി​യു​ള്ള തോ​ടും കു​റു​കെ​യു​ള്ള പാ​ല​വും കോ​ർ​ണീ​ഷും അ​ങ്ങി​ങ്ങാ​യി പ​ച്ച പു​ത​ച്ച മൊ​ട്ട​ക്കു​ന്നു​ക​ളും പു​ൽ​ത്ത​കി​ടി​ക​ളും ഗൃ​ഹാ​തു​ര​ത ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന കാ​ഴ്ചത​ന്നെ​യാ​ണ്. പ​ല​ത​രം പൂ​ക്ക​ളും കാ​ണാം. രാ​ത്രി കാ​ഴ്ച​യും ഏ​റെ ഭം​ഗി​യു​ള്ള​താ​ണ്. ഒ​ത്തി​രി സു​ന്ദ​ര​നി​മി​ഷ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ൽ കോ​റി​യി​ട്ടാ​ണ് ഓ​രോ സ​ഞ്ചാ​രി​യു​ടെ​യും ഇ​വി​ടെ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsSaudi Arabia NewsJubail Royal Commission Area
News Summary - Jubail Royal Commission area takes the hearts of tourists
Next Story