ജുബൈൽ യാംബു റോയൽ കമീഷന് പുതിയ സി.ഇ.ഒ
text_fieldsയാംബു: സൗദി അറേബ്യയുടെ രണ്ടു വ്യവസായ നഗരങ്ങളുടെ ഭരണം നിർവഹിക്കുന്ന ജുബൈൽ യാംബു റോയൽ കമീഷന് പുതിയ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറെ നിയമിച്ചു.
നിലവിലെ സി.ഇ.ഒ എൻജി. അദ്നാൻ ബിൻ ആയിഷ് അൽഅലൂനി വിരമിച്ച ഒഴിവിലാണ് ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽഖുറൈശിയെ പുതിയ സി.ഇ.ഒ ആയി ചെയർമാൻ എൻജി. അബ്ദുല്ല ബിൻ ഇബ്രാഹിം അൽസദാൻ നിയമിച്ചത്. റോയൽ കമീഷനിലെ വിവിധ പദവികളിലായി നാലു പതിറ്റാണ്ട് സേവനം പൂർത്തിയാക്കിയ ശേഷമാണ് എൻജി. അദ്നാൻ ബിൻ ആയിഷ് അൽഅലൂനി ഒൗദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നത്. ജുബൈൽ, യാംബു നഗരങ്ങളിലെ ബഹുമുഖ വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയതിൽ നിർണായക പങ്കാണ് അദ്നാൻ ബിൻ ആയിഷ് അൽഅലൂനി വഹിച്ചത്.
രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിലും നഗരവികസനത്തിനും തദ്ദേശീയരുടെ പുരോഗതിക്കും ഇദ്ദേഹത്തിെൻറ സേവന പ്രവർത്തനങ്ങൾ ഏറെ ഗുണംചെയ്തതായി റോയൽ കമീഷൻ നേതൃത്വം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.