Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു​നൈ​റ്റ​ഡ്...

യു​നൈ​റ്റ​ഡ് ത​ല​ശ്ശേ​രി സ്‌​പോ​ർ​ട്‌​സ് ക്ല​ബ് ജൂ​നി​യ​ർ സോ​ക്ക​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് സ​മാ​പ​നം

text_fields
bookmark_border
Junior Soccer Championship Tournament Winners
cancel
camera_alt

ജി​ദ്ദ​യി​ൽ യു​നൈ​റ്റ​ഡ് ത​ല​ശ്ശേ​രി സ്‌​പോ​ർ​ട്‌​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ജൂ​നി​യ​ർ സോ​ക്ക​ർ ചാ​മ്പ്യ​ൻ​ഷി​പ് ടൂ​ർ​ണ​മെ​ന്റി​ലെ ജേ​താ​ക്ക​ളാ​യ ടീ​മു​ക​ൾ ട്രോ​ഫി​ക​ളു​മാ​യി  

ജി​ദ്ദ: യു​നൈ​റ്റ​ഡ് ത​ല​ശ്ശേ​രി സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബി​ന്റെ (യു.​ടി.​എ​സ്.​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ദ്ദ​യി​ലെ പ്ര​തി​ഭ​ക​ളാ​യ കു​രു​ന്നു​ക​ളെ അ​ണി​നി​ര​ത്തി സ്പാ​നി​ഷ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു . ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​ക​ളാ​യ ജെ.​എ​സ്‌.​സി സോ​ക്ക​ർ അ​ക്കാ​ദ​മി, സോ​ക്ക​ർ ഫ്രീ​ക്സ്, ടാ​ലെ​ന്റ് ടീ​ൻ​സ്, അ​മി​ഗോ​സ് സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് എ​ന്നീ ടീ​മു​ക​ൾ 12 വ​യ​സ്സി​നും 14 വ​യ​സ്സി​നും താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ട് ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു. ആ​വേ​ശം നി​റ​ഞ്ഞ നോ​ക്കാ​ട്ട് ടൂ​ർ​ണ​മെ​ന്റി​ലെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ 12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ജെ.​എ​സ്‌.​സി സോ​ക്ക​ർ അ​ക്കാ​ദ​മി ടാ​ല​ന്റ് ടീ​ൻ​സി​നെ തോ​ൽപി​ച്ച് ജേ​താ​ക്ക​ളാ​യി. 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ സോ​ക്ക​ർ ഫ്രീ​ക്‌​സി​നെ തോ​ൽ​പിച്ച് അ​മി​ഗോ​സ് സ്പോ​ർ​ട്ടി​ങ് യു​ണൈ​റ്റ​ഡ് ടീ​മാ​ണ് ജേ​താ​ക്ക​ളാ​യ​ത്. ലൂ​സേ​സ് ഫൈ​ന​ലി​ൽ 12 വ​യ​സ്സി​നു താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ അ​മി​ഗോ​സ് ടീ​മും 14 വ​യ​സ്സി​നു താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ജെ.​എ​സ്‌.​സി ടീ​മും മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. നാ​ളെ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​യ കു​രു​ന്നു​ക​ളു​ടെ വേ​റി​ട്ട പ്ര​ക​ട​ന​ത്തി​നാ​ണ് ജി​ദ്ദ​യി​ലെ കാ​യി​ക​പ്രേ​മി​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ച​ത്. ജി​ദ്ദ സ്പാ​നി​ഷ് ക്ല​ബ്ബി​ൽ ത​ടി​ച്ചു​കൂ​ടി​യ ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും കാ​യി​ക​പ്രേ​മി​ക​ളും ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് കു​രു​ന്നു​ക​ളു​ടെ പ്ര​ക​ട​നം എ​തി​രേ​റ്റ​ത്.

ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബ്ബാ​യ അ​ൽ അ​ഹ്‌​ലി​യി​ലേ​ക്ക് സെ​ല​ക്ഷ​ൻ കി​ട്ടി​യ ജെ.​എ​സ്‌.​സി​യു​ടെ എ​യി​സ​ൻ അ​ന​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 12 വ​യ​സ്സി​നു താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ടാ​ല​ന്റ് ടീ​ൻ​സി​ന്റെ മു​ഹ​മ്മ​ദ് സി​യാ​നെ​യും മി​ക​ച്ച ഡി​ഫെ​ൻ​ഡ​റാ​യി ജെ.​എ​സ്.​സി​യു​ടെ ആ​ര​വി​നെയും മി​ക​ച്ച ഫോ​ർ​വേ​ഡാ​യി ജെ.​എ​സ്‌.​സി​യു​ടെ എ​യി​സ​ൻ അ​ന​സി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​ര​വും ജെ.​എ​സ്‌.​സി​യു​ടെ കൊ​ച്ചു പ്ര​തി​ഭ ഏ​യ്‌​സ​ൻ അ​ന​സ്സി​നു ല​ഭി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ന്റെ താ​ര​മാ​യി ജെ.​എ​സ്‌.​സി​യു​ടെ അ​ഹ​മ്മ​ദ് റോ​ഷ​നെ തി​ര​ഞ്ഞെ​ടു​ത്തു. 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി സോ​ക്ക​ർ ഫ്രീ​ക്‌​സി​ന്റെ സ​ഹ​ലി​നെ​യും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി അ​മി​ഗോ​സി​ന്റെ അ​മീ​ൻ അ​ബ്ദു​ല്ല​യെ​യും മി​ക​ച്ച ഫോ​ർ​വേ​ഡാ​യി അ​മി​ഗോ സി​ന്റെ അ​ബ്ദു​ൽ റ​സാ​ഖി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യി അ​മി​ഗോ​സ് സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് ടീ​മി​ന്റെ അ​ബ്ദു​ൽ റ​സാ​ഖി​നെ തി​ര​ഞ്ഞെ​ടു​ത്തു. നി​സാ​ർ കു​ന്നും​പു​റം, ആ​സി​ഫ് മ​മ്പാ​ട് എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്റി​ലെ മു​ഴു​വ​ൻ ക​ളി​ക​ളും നി​യന്ത്രിച്ച​ത്. യൂ.​ടി.​എ​സ്. സി ​യു​ടെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും മ​ത്സര പ​രി​പാ​ടി​ക​ൾ​ക്കും സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നും നേ​ത്യ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentUnited Thalassery Sports ClubSaudi Arabia News
News Summary - Junior Soccer Championship
Next Story