കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ: കേരളത്തിെൻറ അടിസ്ഥാന വികസനത്തിന് വിത്തുപാകുകയും നൂതനവും പുരോഗമനവും ദീർഘവീക്ഷണവുമുള്ള പദ്ധതികൾ യാഥാർഥ്യമാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു കെ. കരുണാകരൻ എന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. കെ. കരുണാകരെൻറ 10ാം ചരമ വാർഷികത്തിൽ ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആയിരുന്ന കെ. കരുണാകരൻ ഇന്ത്യയിലെ എക്കാലത്തെയും ഒരേയൊരു 'ലീഡർ' ആയിരുന്നു. എല്ലാ ജാതിമത സാമുദായിക ശക്തികളെയും കൂട്ടിയിണക്കാൻ അനിതര സാധാരണമായ വൈഭവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തെൻറ വിദ്യാർഥി ജീവിതത്തിൽ കെ.എസ്.യുവിൽ ആകൃഷ്ടനാവാൻ കെ. കരുണാകനും ഒരു കാരണമാണെന്ന് അടൂർ പ്രകാശ് പറഞ്ഞു.
കഴിഞ്ഞ 10 വർഷങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സുവ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നത് കെ. കരുണാകരെൻറ അഭാവം പാർട്ടിക്കുണ്ടായ നഷ്ടത്തിെൻറ വ്യാപ്തി വ്യക്തമാക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ തീരുമാനിക്കുന്നതിൽ കരുണാകരൻ വഹിച്ച പങ്ക് ചരിത്രത്തിെൻറ ഭാഗമാണ്.
ആശ്രിതവത്സലനായ കരുണാകരെൻറ ഒരു നോട്ടം കിട്ടുവാൻ കൊതിച്ച തനിക്ക് പിന്നീട് അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു. പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. അഷ്റഫ് കുറ്റിച്ചൽ, മാമ്മദ് പൊന്നാനി, നൗഷാദ് അടൂർ, അലി തേക്കുതോട്, അബ്ദുൽ മജീദ് നഹ, മുജീബ് മൂത്തേടം, നാസിമുദ്ദീൻ മണനാക്ക്, അനിൽ കുമാർ പത്തനംതിട്ട, ശരീഫ് അറക്കൽ, കെ.പി.എം. സാക്കിർ, അഷ്റഫ് വടക്കെക്കാട്, ഉമർ കോയ ചാലിൽ, റഫീഖ് മൂസ, പ്രിൻസാദ് പയ്യാനക്കൽ, സമീർ നദവി, ഷിജു കൊല്ലം, ബഷീർ പരുത്തികുന്നൻ, ഉസ്മാൻ കുണ്ടുകാവിൽ, സിദ്ദിഖ് ചോക്കാട്, അയൂബ് പന്തളം, സാബു ഇടിക്കുള, അയ്യൂബ് പന്തളം, സി.ടി.പി. ഇസ്മാഇൗൽ, നവാസ് ബീമാപ്പള്ളി, നൗഷീർ കണ്ണൂർ, ഷാജി ചുനക്കര തുടങ്ങിയവർ സംസാരിച്ചു. സുഗുതകുമാരിയുടെ വിയോഗത്തിൽ യോഗം മൗനപ്രാർഥന നടത്തി. സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.