കെ-റെയിൽ: കേന്ദ്രസർക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം -കേളി ബദീഅ ഏരിയ സമ്മേളനം
text_fieldsറിയാദ്: കെ-റെയിൽ വിഷയത്തിൽ രാഷ്ട്രീയ പകപോക്കലിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കേളി കലാ-സാംസ്കാരിക വേദി ബദീഅ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ നടക്കുന്ന 11ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് ആറാമത് ബദീഅ ഏരിയ സമ്മേളനം നടന്നത്. എം.സി. ജോസഫൈൻ നഗറില്‍ നടന്ന സമ്മേളനത്തില്‍ ഏരിയ ആക്ടിങ് പ്രസിഡന്റ് ജയഭദ്രൻ അധ്യക്ഷത വഹിച്ചു.
കെ.എൻ. ഷാജി രക്തസാക്ഷി പ്രമേയവും ജയകുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മുസ്തഫ വളാഞ്ചേരി വരവുചെലവ് കണക്കും വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കിഷോർ ഇ. നിസാം, ടി.ആർ. സുബ്രഹ്മണ്യൻ, ഗീവർഗീസ് എന്നിവര്‍ ചര്‍ച്ചകൾക്ക് മറുപടി പറഞ്ഞു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സതീഷ് കുമാര്‍, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് എന്നിവർ സംസാരിച്ചു. കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കരുത്, തൊഴിലില്ലായ്മ പരിഹരിക്കുക, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക എന്നീ വിഷയങ്ങളിൽ യാസർ, എൻ.പി. മുരളി, അബ്ദുസ്സലാം, അനീഷ് അബൂബക്കർ, സൈദ് മുഹമ്മദ്, ഹക്കീം എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
കെ.വി. അലി (പ്രസി), പ്രസാദ് വഞ്ചിപ്പുര, സത്യവാൻ (വൈ. പ്രസി), കിഷോർ ഇ. നിസാം (സെക്ര), സരസൻ, കെ.എൻ. ഷാജി (ജോ. സെക്ര), മുസ്തഫ വളാഞ്ചേരി (ട്രഷ), ജാർനെറ്റ് നെൽസൻ (ജോ. ട്രഷ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. റഫീക്ക് പാലത്ത് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. അലി, പ്രസാദ് വഞ്ചിപ്പുര, ജയഭദ്രൻ (പ്രസീഡിയം), കിഷോർ ഇ. നിസാം, മധു പട്ടാമ്പി, മുസ്തഫ (സ്റ്റിയറിങ്ങ് കമ്മിറ്റി), സരസൻ, നിസാം പത്തനംതിട്ട, കെ.എൻ. ഷാജി (പ്രമേയം), ജിഷ്ണു, സജീവ് കാരത്തൊടി, ജയൻ ആറ്റിങ്ങൽ (മിനിറ്റ്സ്), റഫീക്ക് പാലത്ത്, സത്യവാൻ, ഷറഫു മൂച്ചിക്കൽ (ക്രഡൻഷ്യൽ), അബ്ദുസ്സലാം, രഞ്ജിത്ത് സുകുമാരൻ (രജിഷ്ട്രേഷൻ) എന്നിവർ വിവിധ സബ് കമ്മിറ്റികളിലായി സമ്മേളനം നിയന്ത്രിച്ചു.
സംഘാടകസമിതി കണ്‍വീനര്‍ സരസന് സ്വാഗതവും ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.