കെ-റെയിൽ പദ്ധതി കേരളത്തിന് അനിവാര്യമല്ല -പ്രവാസി സാംസ്കാരിക വേദി
text_fieldsയാംബു: വ്യാപക കുടിയിറക്കലും പരിസ്ഥിതി നാശവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്ന കെ-റെയിൽ പദ്ധതി കേരളത്തിന് അനിവാര്യമല്ലെന്നും ഈ പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തയാറാവണമെന്നും പ്രവാസി സാംസ്കാരികവേദി യാംബു, മദീന, തബൂക്ക് മേഖല സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി പറഞ്ഞു. പ്രവാസി യാംബു ടൗൺ യൂനിറ്റ് സംഘടിപ്പിച്ച സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വെൽഫെയർ പാർട്ടി നടത്തുന്ന 'കെ-റെയിൽ കേരളത്തെ തകർക്കും' എന്ന പ്രമേയത്തിലുള്ള പ്രക്ഷോഭ യാത്രക്ക് പ്രവാസി സാംസ്കാരിക വേദി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അനീസുദ്ദീൻ ചെറുകുളമ്പ് അധ്യക്ഷത വഹിച്ചു. അന്തരിച്ച പി.ടി. തോമസ് എം.എൽ.എക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തൗഫീഖ് മമ്പാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. റഈസ് റഷീദ് ആലുവ സംസാരിച്ചു. പ്രവാസി യാംബു ടൗൺ യൂനിറ്റ് സെക്രട്ടറി സഫീൽ കടന്നമണ്ണ സ്വാഗതവും ഷൗക്കത്ത് എടക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.