കെ- റെയിൽ: പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നത് പ്രതിഷേധാർഹം -കെ.എം.സി.സി
text_fieldsദർശന ടി.വി ഡെപ്യൂട്ടി സി.ഇ.ഒയായി നിയമിതനായ ആലിക്കുട്ടി ഒളവട്ടൂരിനെ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ആദരിക്കുന്നു
ദമ്മാം: കെ-റെയിൽ വിരുദ്ധ ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നത് പ്രതിഷേധാർഹമാണെന്ന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രവർത്തക സമിതി.
പ്രളയവും മറ്റ് പരിസ്ഥിതി ആഘാതങ്ങളും നേരിട്ട് വരുന്ന സമീപ കാലഘട്ടങ്ങളിൽ വികസന പദ്ധതികളിൽ ജനകീയ ഐക്യം ഉണ്ടാകണമെന്നും ഇതിനായി പ്രതിപക്ഷ നേതാവ് ഉയർത്തിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു.
ദർശന ടി.വി ഡെപ്യൂട്ടി സി.ഇ.ഒ ആയി ചുമതയേറ്റ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂരിനെ പ്രവർത്തക സമിതി ആദരിച്ചു. ഈ വർഷം മാർച്ച് ആദ്യവാരത്തോടെ വിവിധ സെൻട്രൽ, പ്രവിശ്യ കെ.എം.സി.സി സംഘടന തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മാലിക് മക്ബൂൽ, അഷ്റഫ് ആളത്ത്, നാസർ അണ്ടോണ, അമീറലി കൊയിലാണ്ടി, മാമു നിസാർ, സിദ്ദീഖ് പാണ്ടികശാല, ഖാദർ വാണിയമ്പലം, നൗഷാദ് തിരുവനന്തപുരം, സലീം അരീക്കാട്, റഹ്മാൻ കാരയാട്, സിറാജ് ആലുവ, ഷംസുദ്ദീൻ പള്ളിയാളി, ഉമർ ഓമശ്ശേരി, ഹുസൈൻ വേങ്ങര, ഖാദർ അണങ്കൂർ, ഷബീർ തേഞ്ഞിപ്പലം, മഹമൂദ് പൂക്കാട്, ഹബീബ് കണ്ണൂർ, അഫ്സൽ വടക്കേക്കാട്, സാദിഖ് കാദർ എറണാകുളം, ആഷിഖ് എസ്. കൊല്ലം, സുധീർ പുനയം എന്നിവർ സംസാരിച്ചു. നാസർ ചാലിയം ഖിറാഅത്ത് നടത്തി. ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ഹമീദ് വടകര നന്ദിയും പറഞ്ഞു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.