കഅ്ബയെ പുതിയ കിസ്വ അണിയിച്ചു
text_fieldsമക്ക: വിശുദ്ധ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. പതിവുപോലെ ദുൽഹജ്ജ് ഒമ്പതിന് രാവിലെയാണ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിയുടെ മേൽനോട്ടത്തിൽ പുതിയ കിസ്വ കഅ്ബയെ പുതപ്പിച്ചത്. കിസ്വ മാറ്റുന്നതിെൻറ മുന്നോടിയായി ഞായറാഴ്ച വൈകുന്നേരം തന്നെ പഴയ കിസ്വയിലെ സ്വർണം കൊണ്ട് ആലേഖനം ചെയ്ത ഖുർആൻ ലിപികൾ എടുത്തുമാറ്റുന്ന ജോലികൾ ആരംഭിച്ചിരുന്നു.
സുബ്ഹ് നമസ്കാരത്തിനു ശേഷമാണ് കഅ്ബയെ പുതിയ കിസ്വ പുതപ്പിക്കുന്ന ജോലികൾ ആരംഭിച്ചതെന്ന് കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ് മേധാവി അഹ്മദ് അൽമൻസൂരി പറഞ്ഞു. നാല് ഭാഗങ്ങളോട് കൂടിയതാണ് കിസ്വ. വാതിൽ വിരിയുമുണ്ട്. 16 കഷ്ണങ്ങളോട് കൂടിയതാണ് കിസ്വയുടെ ബെൽറ്റ്. ഏകദേശം 670 കിലോ ശുദ്ധ പട്ടിലാണ് നെയ്തെടുക്കുന്നത്. 120 കിലോ സ്വർണത്തിെൻയും 100 കിലോ വെള്ളിയുടെയും നൂലുകൾ ഉപയോഗിക്കുന്നുണ്ട്. സ്വദേശികളും വിദേശികളുമായ വിദഗ്ധരായ 200 പേരുടെ കരവിരുതിനാലാണ് കിസ്വ രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂർ സമയമെടുത്താണ് കഅ്ബയെ പുതിയ കിസ്വ അണിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.