കഅ്ബയെ പുതിയ കിസ്വ പുതപ്പിച്ചു
text_fieldsജിദ്ദ: കഅ്ബയെ പഴയത് മാറ്റി പുതിയ കിസ്വ പുതപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് ആരോഗ്യ മുൻകരുതൽ പാലിച്ച് കിസ്വ ഫാക്ടറിയിലെ ജോലിക്കാർ പുതിയ കിസ്വ പുതച്ചിച്ചത്.
അതത് വർഷം അറഫാദിനത്തിലാണ് കഅ് ബയെ പുതിയ കിസ്വ പുതപ്പിക്കാറെങ്കിൽ ഇത്തവണ ഒരു ദിവസം നേരത്തെയാണ് ചടങ്ങ് നടന്നത്. ദുൽഹജ്ജ് ഒന്നിന് സൽമാൻ രാജാവിന് വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് കഅ്ബയുടെ മുതിർന്ന പരിപാലകനായ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് കിസ്വ കൈമാറിയത്. കറുത്ത ചായം പൂശിയ കിസ്വ ശുദ്ധമായ 670 കിലോ പട്ടിലാണ് നിർമിച്ചത്.
ഉയരം 14 മീറ്ററാണ്.മുകളിൽ മൂന്നിലൊന്ന് ഭാഗം താഴെയായി നാലു ഭാഗവും ചുറ്റി 95 സെൻറി മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള പട്ടയുണ്ട്. ചുറ്റും ഖുർആനിക സൂക്തങ്ങൾ ആലേഖനം ചെയ്തു നെയ്തെടുത്ത 16 ചതുര തുണി കഷണങ്ങളുണ്ട്. ഒാരോ ഭാഗവും മൂടുന്നത് നാല് വലിയ കഷണങ്ങളോട് കൂടിയാണ്. അഞ്ചാമതൊരു കഷണം കഅ്ബയുടെ വാതിൽ വിരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.