കഅ്ബയുടെ കിസ്വ ഉയർത്തിക്കെട്ടി
text_fieldsജിദ്ദ: ഹജ്ജിന് മുന്നോടിയായി കഅ്ബയുടെ കിസ്വ ഉയർത്തിക്കെട്ടി. ഇരുഹറം കാര്യാലയത്തിെൻറ ആഭിമുഖ്യത്തിലാണ് നാലുവശത്തും മൂന്നു മീറ്റർ ഉയരത്തിൽ ഉയർത്തിക്കെട്ടിയത്. രണ്ടുമീറ്റർ വീതിയിൽ വെള്ള ആവരണം ചാർത്തുകയും ചെയ്തിട്ടുണ്ട്. പ്രത്യേക വൈദഗ്ധ്യം നേടിയ സംഘവും സാേങ്കതിക വിദഗ്ധരും കഅ്ബയുടെ സുരക്ഷക്കും വൃത്തിക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് കഅ്ബ കിങ് അബ്ദുൽ അസീസ് കോംപ്ലക്സ് ഡയറക്ടർ ജനറൽ അഹമദ് ബിൻ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു. പല തീർഥാടകരും കിസ്വയിൽ പിടിച്ചുവലിക്കുകയും മറ്റും ചെയ്യാറുണ്ട്. അങ്ങനെ കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പുണ്യം ലഭിക്കുമെന്ന് കരുതി ചിലർ കിസ്വയുടെ കഷണങ്ങൾ മുറിച്ചെടുക്കാനും ശ്രമിക്കാറുണ്ട്. തെറ്റായ ധാരണയാണത്. ^ മൻസൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.