കടലുണ്ടി നഗരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsജിദ്ദ: വസീരിയയിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കിഴക്കന്റെ പുരക്കൽ ഹമീദിന്റെ (56) മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ ഖബറടക്കി.
25 വർഷമായി ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന ഇദ്ദേഹം ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. മരണ വിവരമറിഞ്ഞത് മുതൽ ജിദ്ദ ഐ.സി.എഫ് വെൽഫെയർ ടീം നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും മൃതദേഹ സംസ്കരണത്തിനും മറ്റും സജീവമായി രംഗത്തുണ്ടായിരുന്നു.
ജിദ്ദ ഐ.സി.എഫ് സർവിസ് ആൻഡ് വെൽഫെയർ സെക്രട്ടറി അബൂ മിസ്ബാഹ് ഐക്കരപ്പടി, വെൽഫെയർ സമിതി അംഗങ്ങളായ മുഹ്യിദ്ദീൻ അഹ്സനി, ഹനീഫ കാസർകോട്, അബ്ദുൽ ഗഫൂർ മുസ്ലിയാർ പെരുവള്ളൂർ, ഖാസിം സഖാഫി കുടക്, സ്പോൺസർ ചെവിടിക്കുന്നൻ കോയാമു ഹാജി ഒതുക്കുങ്ങൽ, ആദിൽ ഒതുക്കുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
പിതാവ്: പരേതനായ ഇസുട്ടി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: താഹിറ. മക്കൾ: ഹിജാഷ് അഹ്മദ്, സഹ്ല ജാസ്മിൻ, സൻജീദ് റാസി. മരുമക്കൾ: ഹാരിസ് താനൂർ, ഷിഫ്ന ഷെറിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.