കൈരളി ഡാൻസ് അക്കാദമി പത്താമത് വാർഷികമാഘോഷിച്ചു
text_fieldsറിയാദ്: കൈരളി ഡാൻസ് അക്കാദമിയുടെ പത്താമത് വാർഷികവും അരങ്ങേറ്റവും റിയാദ് സുൽത്താനയിലെ അൽ നഖീൽ ഓഡിറ്റോറിയത്തിൽ നടന്നു. ഭരതനാട്യം, സിനിമാറ്റിക്, ഹിപ് ഹോപ് തുടങ്ങിയ വ്യത്യസ്ത നൃത്തങ്ങളാൽ സമ്പന്നമായ പരിപാടിയിൽ കൈരളി ഡാൻസ് അക്കാദമി ഡയറക്ടർ ധന്യ ശരത്, ആവണി ഹരീഷ്, അൽമാ റോസ് മാർട്ടിൻ, ആൻഡ്രിയ റോസ് ഷാജി, അൽന മരിയ ബെന്നി, ആലപ്പുഴ ജില്ല ഒ.ഐ.സി.സി പ്രസിഡൻറ് ശരത് സ്വാമിനാഥൻ, മീഡിയ ഫോറം ട്രഷറർ ജയൻ കൊടുങ്ങല്ലൂർ, ബിനു എം. ശങ്കരൻ, ‘ഇവ’ പ്രസിഡൻറ് ആൻറണി വിക്ടർ, സെക്രട്ടറി മുഹമ്മദ് മൂസ, ഹാഷിം ചിയാംവെളി, സെബാസ്റ്റ്യൻ ചാർളി, റെജി മാത്യു എന്നിവർ ഭദ്രദീപം കൊളുത്തിഉദ്ഘാടനം ചെയ്തു.
ബെന്നി തോമസ്, മാർട്ടിൻ ജോൺ, ഹരീഷ് ഹരീന്ദ്രൻ, ഷാജിമോൻ വർക്കി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൈസിയ നാസർ അവതാരകയായിരുന്നു. റിയാദ് മ്യൂസിക് ക്ലബ് ഗായകരായ ലിജോ ജോൺ, ലിനു ലിജോ, സജാദ് പള്ളം, ഷമീർ, സുബൈർ ആലുവ, അഞ്ജലി സുധീർ, നൈസിയ എന്നിവരുടെ ഗാനങ്ങളും പരിപാടിക്ക് പൊലിമ പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.