കലാഭവൻ നസീബിന് റിയാദ് കലാഭവൻ കർമ പുരസ്കാരം സമ്മാനിച്ചു
text_fieldsറിയാദ്: കലാകാരന്മാരുടെ കൂട്ടായ്മയായ റിയാദ് കലാഭവെൻറ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കർമ പുരസ്കാരം ഹാസ്യകലാകാരൻ നസീബ് കലാഭവന് സമ്മാനിച്ചു. റിയാദ് എക്സിറ്റ് 18ലെ ‘യാ നബി’ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കലാഭവൻ ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ ഫലകവും രക്ഷാധികാരി ഷാജഹാൻ കല്ലമ്പലം പ്രശസ്തിപത്രവും സെക്രട്ടറി അലക്സ് കൊട്ടാരക്കര കാഷ് അവാർഡും കൈമാറി. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സുധീർ കുമ്മിൾ, പ്രമോദ് കോഴിക്കോട്, സനൂപ് പയ്യന്നൂർ, ഷാജി മഠത്തിൽ, ഗഫൂർ കൊയിലാണ്ടി, റസ്സൽ മഠത്തിപ്പറമ്പിൽ, ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് ആലുവ, അലി ആലുവ, ഷെഫീക് പുരക്കുന്നിൽ, കബീർ പട്ടാമ്പി, കമർബാനു, അബ്ദിയ ഷെഫീന, ഷാജഹാൻ കല്ലമ്പലം (താജ് കോൾഡ് സ്റ്റോർ), റഹ്മാൻ മുനമ്പത്ത് (എം.കെ ഫുഡ്സ്), റിയാസ് (അൽ മിൻണ്ടാഷ്) എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർമാരായ ഷാരോൺ ഷെരിഫ് (വൈസ് ചെയർമാൻ), സത്താർ മാവൂർ (പ്രോഗ്രാം കോഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ദേവികാ നിർത്തവിദ്യാലയയത്തിലെ കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും നസീബ് കലാഭവെൻറ കോമഡി ഷോ, അയ്ത ഋതു അവതരിപ്പിച്ച ഹുലാഹുപ്, കുഞ്ഞു മുഹമ്മദ്, ഷിജു റഷീദ്, നിഷ ബിനീഷ്, അനിൽ കുമാർ, തസ്നി റിയാസ് എന്നിവരുടെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കലാഭവെൻറ ബാനറിൽ അനു ജോർജ് സംവിധാനം ചെയ്ത ‘നാലാമൻ’ ക്രിസ്തുമസ് സന്ദേശ ബൈബിൾ നാടകം കാണിക്കൾക്കിടയിൽ പുതിയ അനുഭവമായി.
ഏപ്രിലിൽ റിയാദ് കലാഭവൻ സംഘടിപ്പിക്കുന്ന മെഗാ ഇവൻറിെൻറ ഭാഗമായി ജയൻ തിരുമനയും ഷാരോൺ ശരീഫും ചേർന്നൊരുക്കുന്ന ‘മനുഷ്യ ഭൂപടം’ ചരിത്ര നാടകത്തിെൻറ പ്രഖ്യാപനം ചടങ്ങിൽ നിർവഹിച്ചു. കലാഭവൻ സ്പോർട്സ് കൺവീനർ അഷ്റഫ് വാഴക്കാട് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഫാഹിദ് ഹസ്സൻ നീലഞ്ചേരി അവതാരകനായിരുന്നു. ട്രഷറർ കൃഷ്ണകുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.