'കലാഭവന്‍ നൈറ്റ് 2021' അരങ്ങേറി
text_fieldsറിയാദ്: കലാസാംസ്കാരിക കൂട്ടായ്മയായ റിയാദ് കലാഭവൻ സംഘടിപ്പിച്ച 'കലാഭവൻ നൈറ്റ് 2021' ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കുശേഷം അപൂർവമായി നടക്കുന്ന കലാസാംസ്കാരിക പരിപാടിയെന്ന നിലയിൽ പ്രവാസികൾക്ക് അത് നവ്യമായ അനുഭവമായി മാറി. ആരോഗ്യ മുൻകരുതൽ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കലാനിശയിലെ സാംസ്കാരിക സമ്മേളനം ഡോ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരിയിൽ ആളുകൾക്ക് സാന്ത്വനമായി സേവനം അനുഷ്ഠിച്ച റിയാദിലെ ആതുരശുശ്രൂഷകരെ ചടങ്ങിൽ ആദരിച്ചു.
ശിഹാബ് കൊട്ടുകാട് പുരസ്കാരവും പ്രശസ്തിപത്രവും സമ്മാനിച്ചു. കലാവിരുന്നില്‍ റിയാദിലെ കലാപ്രതിഭകളുടെ ഗാനങ്ങള്‍, മിമിക്രി, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. പ്രമുഖ കലാകാരന്മാര് അണിയിച്ചൊരുക്കിയ 'മൗനം' എന്ന ദൃശ്യസംഗീത ആല്‍ബത്തിന്റെ പ്രകാശനം ചടങ്ങിൽ മൈമൂന അബ്ബാസ് നിര്‍വഹിച്ചു.
കലാഭവന്‍ ഭാരവാഹികളായ അഷ്റഫ് മൂവാറ്റുപുഴ, അലക്സ് കൊട്ടാരക്കര, ഷാരോണ്‍ ഷെരീഫ്, സെലിന് സാഗര, ഷാജഹാന്, വിജയന് നെയ്യാറ്റിന്‍കര, വല്ലി ജോസ്, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ സലാം, നാസര്‍ ലൈസ്, രാജന് കാരിച്ചാല്‍, കൃഷ്ണകുമാര്‍, ഷിബു ജോർജ്, അഷ്റഫ് വാഴക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.