കമ്യൂണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചുനിന്ന നേതാവായിരുന്നു കാനം രാജേന്ദ്രൻ -നവയുഗം
text_fieldsഅൽഅഹ്സ: കമ്യൂണിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കാതെ നിലപാടുകളെടുക്കുകയും എടുക്കുന്ന നിലപാടുകളിൽ യാതൊരു പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ ഉറച്ചുനിൽക്കുകയും നടപ്പാക്കുകയും ചെയ്തിരുന്ന നേതാവാണ് അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് നവയുഗം സാംസ്ക്കാരികവേദി അൽഅഹ്സ മേഖല അനുസമരണ സമ്മേളനം അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിെൻറ അകാല വിയോഗം കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത സെക്രട്ടറി ഉണ്ണി മാധവം പറഞ്ഞു.
മുബാറസ് നെസ്റ്റോ ഹാളിൽ നടന്ന യോഗത്തിൽ മേഖല പ്രസിഡന്റ് സുനിൽ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. ഹരത്ത് യൂനിറ്റ് സെക്രട്ടറി അരുൺ ഹരി അനുശോചന പ്രമേയം അവതരിപ്പിച്ചു. അൽഅഹ്സയിലെ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ചന്ദ്രബാബു കടയ്ക്കൽ (നവോദയ), ഉമർ കോട്ടായിൽ (ഒ.ഐ.സി.സി), അഷറഫ് ഗസാൽ (കെ.എം.സി.സി), മുഹമ്മദ് അനസ് (തനിമ), ഷുഖൈഖ് യൂനിറ്റ് സെക്രട്ടറി ബക്കർ എന്നിവർ യോഗത്തിൽ സംസാരിച്ചു. മേഖല രക്ഷാധികാരി സുശീൽ കുമാർ സ്വാഗതവും ജോയന്റ് സെക്രട്ടറി വേലൂരാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.