കനിവ് 'സുവർണ രാവ്'മേയ് 27ന്
text_fieldsദമ്മാം: കനിവ് സാംസ്കാരിക വേദി, മഹാമാരികാലത്തെ അതിജീവന വഴികളിൽ കരുത്തും കാവലുമായി നിന്നവരെ ആദരിക്കുന്നതിനായി 'സുവർണ രാവ് 2022'എന്ന പേരിൽ പുരസ്കാര സമർപ്പണ പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 27ന് വൈകീട്ട് അഞ്ച് മുതൽ അൽഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് സുവർണ രാവ് ഒരുങ്ങുന്നത്. മൂന്നു വിഭാഗങ്ങളിലായി 60ഓളം പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. പ്രതീക്ഷകളുടെ പ്രകാശം ആതുര സേവനരംഗത്ത് നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ പ്രവർത്തകർക്കുമായി കനിവ് 'സുവർണ ജ്യോതി'പുരസ്കാരവും ചടുലമായ നേതൃത്വത്തിലൂടെ സാമൂഹിക ഇടപെടലുകൾ നടത്തിയവർക്ക് കനിവ് 'സുവർണ ജ്യോതിസ്'പുരസ്കാരവും മാധ്യമ-സാംസ്കാരിക രംഗങ്ങളിലെ അക്ഷരസ്നേഹികൾക്ക് കനിവ് സുവർണ 'ജ്യോതിർമയം'പുരസ്കാരവും നൽകും. സാമൂഹിക രംഗത്തുനിന്ന് നാസ് വക്കം, ഷാജി മതലകം, മഞ്ജു മണിക്കുട്ടൻ എന്നിവരും മാധ്യമ സാംസ്കാരിക രംഗത്തുനിന്ന് സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ, ആൽബിൽ ജോസഫ് എന്നിവരും ആതുര ശുശ്രൂഷ രംഗത്തുനിന്ന് ഡോ. സന്തോഷ് മാധവൻ, ഡോ. ബെനോ പോലചിറക്കൽ, ഡോ. പ്രമോദ് മാത്യു, ഡോ. ബിജു വർഗീസ് തുടങ്ങി 50ഓളം നഴ്സിങ് പരാമെഡിക്കൽ പ്രവർത്തകരും പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുരസ്കാര സമർപ്പണത്തോടനുബന്ധിച്ച് കിഴക്കൻ പ്രവിശ്യയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും. കനിവ് കലാപ്രവർത്തകരുടെ ഗാനസന്ധ്യയും ചിരിയരങ്ങും ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സന്തോഷ് ചങ്ങനാശ്ശേരി, ബിജു ബേബി, ഷാജി പത്തിച്ചിറ, ബിനോ കോശി, ഷിജു ജോൺ കലയപുരം, തോമസ് ഉതിമൂട്, ജോൺ രാജു, ജോബി ജോർജ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.