കണ്ണൂർ വിമാനത്താവള അവഗണന: പ്രവാസി വെൽഫെയർ പ്രതിഷേധ സംഗമം
text_fieldsഅൽഖഫ് ജി: കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കും സീസണുകളിൽ കുത്തനെ നിരക്ക് വർധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ പകൽകൊള്ളക്കുമെതിരെ പ്രവാസി വെൽഫെയർ അൽ ഖഫ് ജി റീജനൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രവർത്തനമാരംഭിച്ച് ആദ്യ രണ്ടു കൊല്ലംകൊണ്ട് യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ച കൈവരിച്ച കണ്ണൂർ വിമാനത്താവളത്തെ അഞ്ചാം കൊല്ലത്തിൽ ഞെക്കിക്കൊല്ലുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. പ്രവാസികളുടെ ഉൾപ്പെടെ നിക്ഷേപമുള്ള ഒരു പൊതു-സ്വകാര്യ സംരംഭമായ കിയാലിനെ നിലനിർത്താൻ സംസ്ഥാന സർക്കാറിന്റെയും കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്ന് സംഗമം ആവശ്യപ്പെട്ടു.
അൽ ഖഫ്ജി ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ മാധ്യമ പ്രവർത്തകൻ അൻസാർ കൊച്ചുകലുങ്ക് വിഷയം അവതരിപ്പിച്ചു സംസാരിച്ചു. അൽഖഫ് ജി റീജനൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഫസൽ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് കണ്ണൂർ, ഷിഹാബ് തിരൂരങ്ങാടി, അബ്ദുൽ നാസർ കോട്ടപ്പുറത്ത്, മുരളി പാലക്കാട് എന്നിവർ സംസാരിച്ചു. ഷമീം പാണക്കാട് സ്വാഗതവും കെ.പി. സൈഫ് നന്ദിയും പറഞ്ഞു. അഷറഫ് ആലപ്പുഴ, ഉനൈസ് മണാട്ടിൽ, നിയാസ് കോട്ടപ്പുറത്ത്, ഫിറോസ് പൂളൻകുന്നേൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.