മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിക്ക് ഐക്യദാർഢ്യവുമായി കണ്ണൂർ ജില്ലാ കെ.എം.സി.സി
text_fieldsറിയാദ്: ചെന്നൈയിൽ നടക്കുന്ന മുസ്ലിം ലീഗിെൻറ പ്ലാറ്റിനം ജൂബിലി മഹാസമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിയാദിൽ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. റസാഖ് വളക്കൈ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പിന്നാക്ക മുസ്ലിം ജനവിഭാഗത്തിന് വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചത് മുസ്ലിം ലീഗ് നേതൃത്വം കൊടുത്തത് കൊണ്ടാണ്.
ആ മഹിതമായ പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ട് നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനും അത് നിലനിർത്താനും മുസ്ലിം ലീഗിനെ ഫാഷിസ്റ്റ് ഭരണ ഭീകരതയുടെ ഈ കാലത്ത് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. യു.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി. മുഹമ്മദ്, യാകൂബ് തില്ലങ്കേരി, സൈഫു വളക്കൈ, മഹബൂബ് ചെറിയ വളപ്പിൽ, മുഹമ്മദ് കണ്ടക്കൈ, ഇസ്ഹാഖ്, യു.പി. ഇർഷാദ്, അബ്ദുല്ല, ലിയാഖത് നീർവേലി, പി.എം. ഷൗക്കത്തലി, മുഹമ്മദ് ശബാബ്, ഇ. നൗഷാദ്, സലീം, ബഷീർ മാട്ടൂൽ, സിദ്ധീഖ് കല്യാശ്ശേരി, മുഹമ്മദ് സലീം, ശരീഫ് തിലാനൂർ, നൗഷാദ് വടക്കുമ്പാട്, പി.ടി.പി. മുനീർ എന്നിവർ സംസാരിച്ചു. ഈ മാസം 24ന് റിയാദ് എക്സിറ്റ് 18ലെ തറാഹിബ് റിയാദ് ഇസ്തിറാഹയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിക്കും. അൻവർ വാരം സ്വാഗതവും മുക്താർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.