കണ്ണൂർ ജില്ല കെ.എം.സി.സി ‘തസ്വീദ്’ കാമ്പയിൻ ബ്രോഷർ പ്രകാശനം
text_fieldsറിയാദ്: കണ്ണൂർ ജില്ല കെ.എം.സി.സി നടത്തുന്ന ആറു മാസം നീളുന്ന സംഘടന ശാക്തീകരണ കാമ്പയിൻ ‘തസ്വീദ്’ പരിപാടികളുടെ പ്രഖ്യാപനവും ബ്രോഷർ പ്രകാശനവും മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻറ് എം.എ. റസാഖ് മാസ്റ്റർ, ബ്ലാത്തൂർ അബൂബക്കർ ഹാജിക്ക് കൈമാറി നിർവഹിച്ചു.
ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പങ്കെടുക്കുന്ന പ്രഭാഷണം, ഇന്ത്യൻ സ്കൂൾ ഫെസ്റ്റ്, റോബോട്ടിക് എ.ഐ എക്സിബിഷൻ, സയൻസ് എക്സിബിഷൻ, റാഷിദ് ഗസ്സലിയുടെ പി.ആർ.പി കോഴ്സ്, വോളിബാൾ ടൂർണമെൻറ്, ഫാമിലി മീറ്റ്, മെഡിക്കൽ ക്യാമ്പ്, ഇൻറർനാഷനൽ സ്റ്റുഡൻറ്സ് ക്വിസ്, വിമൻസ് ഫെസ്റ്റ്, നോർക്ക കാമ്പയിൻ, സെമിനാർ, ബിസിനസ് മീറ്റ്, ബാഡ്മിൻറൺ ടൂർണമെൻറ്, ക്രിക്കറ്റ്, ഫുട്ബാൾ, കമ്പവലി മത്സരങ്ങൾ, പുസ്തക ചർച്ച, സ്നേഹ യാത്ര, ഇഫ്താർ മീറ്റ്, കണ്ണൂർ ഫെസ്റ്റ്, സമൂഹ വിവാഹം എന്നീ പരിപാടികളും തുടർന്ന് മുസ്ലിം ലീഗിന്റെ ദേശീയ നേതാക്കളും മറ്റു പ്രമുഖരും പങ്കെടുക്കുന്ന സമാപനം എന്നിവയോടെ ഏപ്രിലിൽ കാമ്പയിൻ അവസാനിക്കും.
റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ബ്രോഷർ പ്രകാശന പരിപാടിയിൽ അൻവർ വാരം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു.
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി. ഇസ്മാഈൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതാക്കന്മാരായ യു.പി. മുസ്തഫ, നജീബ് നെല്ലങ്കണ്ടി, അബ്ദുറഹ്മാൻ ഫറൂഖ്, കോഴിക്കോട് ജില്ല പ്രസിഡൻറ് ഷുഹൈൽ, സൈഫുദ്ദീൻ വളക്കൈ എന്നിവർ സംസാരിച്ചു.
റിയാദ് കെ.എം.സി.സി സാമൂഹിക സുരക്ഷപദ്ധതിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ഇരിക്കൂർ മണ്ഡലം കമ്മിറ്റിക്കുള്ള ജില്ലാകമ്മിറ്റി ഉപഹാരം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര കൈമാറി. പി.ടി.പി. മുക്താർ സ്വാഗതവും ലിയാഖത്തലി കരിയാടാൻ നന്ദിയും പറഞ്ഞു. റസാഖ് ഫൈസി പ്രാർഥന നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.