കണ്ണൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsജിദ്ദ: കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. മാലോട്ട് മീത്തലെ പുരയിൽ അബ്ദുൽ റസാക്ക് (42) ആണ് സൗദി അറേബ്യയിലെ ഹായിലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഹായിൽ-റിയാദ് ഹൈവേയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
ഫോർച്യൂണർ വണ്ടി ഒാടിച്ച് റിയാദിലേക്കുള്ള യാത്രാ മധ്യേ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. മൃതേദഹം തുമീർ ജനറൽ ഹോസ്പിറ്റലിലാണ്. 18 വർഷത്തോളമായി സൗദിയിൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുകയാണ്.
പിതാവ് :മൂസാൻ. മാതാവ്: നബീസ. ഭാര്യ: മറിയം. മക്കൾ: റാസിഖ്, ആയിഷ, ഫാത്തിമതു റിസ, റൈഹാൻ. സഹോദരങ്ങൾ :അബ്ദുറഹ്മാൻ, ഖാദർ, ഇബ്രാഹിം, മുഹമ്മദ്, സൗറ, സൈനബ. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധുക്കൾക്കൊപ്പം കെ.എം.സി.സി പ്രവർത്തകർ സഹായത്തിനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.