കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsറിയാദ്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി കടിഞ്ഞാപ്പള്ളി പുതിയവീട്ടിൽ ജയപ്രകാശ് നമ്പ്യാർ (48) ആണ് റിയാദ് സുവൈദിയിലെ അൽഹമാദി ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലം മരിച്ചത്. ഹൃദയധമനിയിൽ രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടയിലായിരുന്നു മരണം.
കോവിഡ് പരിശോധന നടത്തിയപ്പോൾ ആദ്യ തവണ നെഗറ്റീവായിരുന്നെങ്കിലും രണ്ടാം പരിശോധനയിൽ പോസിറ്റീവെന്ന് തെളിഞ്ഞിരുന്നു. റിയാദിൽ ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം വാബെൽ അൽഅറേബ്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ശ്രീപ്രിയ.
മക്കൾ: നന്ദന ജയപ്രകാശ്, നവനീത് ജയപ്രകാശ്. റിയാദിൽ ഒപ്പമുണ്ടായിരുന്ന കുടുംബം കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് മടങ്ങിയത്. സാമൂഹികപ്രവർത്തകൻ കൂടിയായ ജയപ്രകാശ് റിയാദിലെ തറവാട് കുടുംബകൂട്ടായ്മയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ സൗഹൃദ വേദിയുടെയും സജീവ പ്രവർത്തകനാണ്. ജയപ്രകാശി െൻറ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി തറവാട് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.