തൊഴിൽ പ്രതിസന്ധിയിലായ കണ്ണൂർ സ്വദേശി നാടണഞ്ഞു
text_fieldsയാംബു: തൊഴിൽ പ്രതിസന്ധിയിലായി നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന കണ്ണൂർ സ്വദേശി നാടണഞ്ഞു. യാംബു ഐ.സി.എഫ് വെൽഫെയർ സമിതിയുടെ ഇടപെടലാണ് തുണയായത്. യാംബുവിൽ നേരത്തേ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശിയായ മഹ്റൂഫ് പുതിയ വിസയിൽ തിരികെ എത്തിയതുതന്നെ തൊഴിൽ പ്രതിസന്ധിയിലായിരുന്നു.
സ്പോൺസർ പുതുതായി ആരംഭിച്ച തൊഴിൽ സ്ഥാപനത്തിന് ലൈസൻസ് നേടാൻ കഴിയാത്തതാണ് തുടക്കം മുതലേ മഹ്റൂഫിന് പ്രതിസന്ധി ഉണ്ടാക്കിയത്. സ്ഥാപനം തുടങ്ങാതെ ശമ്പളം തരാൻ കഴിയില്ലെന്നും അവധിയോ നാട്ടിലേക്ക് മടങ്ങാൻ എക്സിറ്റ് വിസയോ നൽകില്ലെന്നും സ്പോൺസർ വാശി പിടിക്കുകയായിരുന്നു. ആറു മാസമായി വേതനമില്ലാതെ പ്രയാസപ്പെട്ട് നിരാശനായി കഴിഞ്ഞ മഹ്റൂഫിന്റെ പ്രശ്നത്തിൽ യാംബു ഐ.സി.എഫ് വെൽഫെയർ സമിതി സെക്രട്ടറി ഗഫൂർ ചെറുവണ്ണൂർ, ഐ.സി.എഫ് ദഅവ വകുപ്പ് സെക്രട്ടറി അലി വയനാട് എന്നിവർ ഇടപെടുകയായിരുന്നു. സ്പോൺസറുമായി നിരന്തര സംസാരംമൂലം അവസാനം മഹ്റൂഫിന് ലീവ് നൽകാൻ അദ്ദേഹം തയാറായി. യാംബു ഐ.സി.എഫ് നൽകിയ എയർ അറേബ്യ വിമാന ടിക്കറ്റിൽ കഴിഞ്ഞ ദിവസം മഹ്റൂഫ് നാടണഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.