ആത്മബോധമില്ലാത്ത പ്രവർത്തനം നിരർഥകം -കാന്തപുരം
text_fieldsമക്ക: ആത്മാവും ശരീരവും ഒരുമിച്ചാണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടതെന്ന് അഖിലേന്ത്യാ സുന്നി ജംയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജീവിതത്തിൽ സേവനസന്നദ്ധതയും ധാർമിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ആത്മാവിെൻറ പങ്കാളിത്വവും സാന്നിധ്യവുമില്ലാത്ത ഏത് പ്രവർത്തനവും സേവനവും വ്യർഥവും നിരർഥകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജിന് എത്തിയ കാന്തപുരം രിസാല സ്റ്റഡി സർക്കിൾ നാഷണൽ കമ്മറ്റിക്ക് കീഴിലുള്ള വളണ്ടിയർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു. മിനയിലും ഹറം പരിസരങ്ങളിലും അസീസിയയിലുമായി ആയിരത്തിലധികം ആർ.എസ്.സി വളണ്ടിയർമാരാണ് ഈ വർഷം ഇറങ്ങിയത്.
സാമൂഹ്യപ്രതിബദ്ധതയെ തകർക്കുന്ന രീതിയിൽ ഗ്രാമങ്ങൾ ഭിക്ഷാടന നിരോധിത മേഖലയാക്കി ആഘോഷിച്ചവർ മറ്റുള്ളവരുടെ കനിവിനു കാത്തുനിക്കേണ്ട കാഴ്ചയാണ് പിന്നീട് കാണാനായതെന്ന് ചടങ്ങിൽ പങ്കെടുത്ത കേരള മുസ്ലിം ജമാഅത്ത് സംസ്ഥന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി അഭിപ്രായപ്പെട്ടു. ഭിക്ഷാടന നിരോധിത മേഖലകൾ ഉണ്ടാകുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണ്. നന്മയെ തടയുന്ന ഒരു പ്രവർത്തനത്തിലും നാം പങ്കാളികളാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. അബ്്ദുസലാം മുസ്‌ലിയാർ ദേവർശോല, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, നൂറുദ്ദീൻ സഖാഫി പുളിയം പറമ്പ്, സൽമാൻ വെങ്ങളം, ഹബീബ് മാട്ടുൽ, അശ്്റഫ് മന്ന, ശുകൂർ അലി ചെട്ടിപ്പടി, അബ്്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.