കാപ് ഇൻഡക്സ് സംഗമം സോക്കർ 2024 ഒക്ടോബർ 25ന് തുടങ്ങും
text_fieldsറിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 30-ാമത് ‘കാപ് ഇൻഡക്സ് സംഗമം സോക്കർ 2024’ ഫുട്ബാൾ ടൂർണമെന്റ് ഈ മാസം 25-ന് ആരംഭിക്കും.
മത്സരങ്ങളോടനുബന്ധിച്ച് കളിക്കാരുടെ പ്രതീകാത്മകമായ ലേലം വിളി നടന്നു. ഇ.വി. ഡാനിഷിന്റെ ഖിറാഅത്തോടെ പരിപാടിക്ക് തുടക്കമായി. പ്രസിഡന്റ് പി.എം. മുഹമ്മദ് ഷാഹിൻ അധ്യക്ഷത വഹിച്ചു. ഡഫൊഡിൽസ് ഗ്രൂപ് ചെയർമാനും സംഗമം മുൻ പ്രസിഡന്റും ‘ടെഫ’ ചെയർമാനുമായ ആദം ഒജി ഉദ്ഘടനം നിർവഹിച്ചു.
ടൂർണമെന്റ് മത്സരങ്ങൾ ഈ മാസം 25 മുതൽ നവംബർ 15 വരെ നാലാഴ്ചകളിലായി വൈകീട്ട് 4 മുതൽ റിയാദ് എക്സിറ്റ് 30-ലെ ബഗ്ലഫ് ഖാബൂസ് സ്റ്റേഡിത്തിൽ നടക്കും. ലേലത്തിൽ നാലു ടീം ഓണർമാർ 64 കളിക്കാരെ ലേലം വഴി വിളിച്ചെടുത്തു.
കല്ലുമേൽ എഫ്.സി ടീം ഓണർമാരായി കെ.എം. ഇല്യാസ്, പി.എം. മുഹമ്മദ് ഇല്യാസ്, അബ്ദുൽ സലീം സ്റ്റാർ എന്നിവരും പാർട്ടി ഓഫിസ് എഫ്.സി ടീം ഓണർമാരായി ഷാഹിദ് അബ്ദുസ്സലാം, ഷഹൽ അമീൻ, മഷർ അലി എന്നിവരും ബാർ യുനൈറ്റഡ് ടീം ഓണർമാരായി ബി.വി. ഷഹൽ, ജാവേദ് ജലീൽ, കെ. ഹാരിസ് എന്നിവരും റവാബി എഫ്.സി ടീം ഓണർമാരായി റോഷിൻ അബ്ദുല്ല, ഒ.കെ. ഫാരിസ്, അനീസ് റഹ്മാൻ എന്നിവരും നാല് ഐക്കൺ പ്ലെയറുമാരായ ഇസ്മാഈൽ ഹാരിസ്, റമീസ്, ജാസിം, ഫഹീം എന്നിവരും വിവിധ ടീമുകളെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
കെ.എം. ഷെമ്മി, പി.ടി. നദീം അഹമ്മദ്, എസ്.വി. ഹനാൻ, ഡാനിഷ് ബഷീർ, റിസ്വാൻ അഹമ്മദ് എന്നിവർ ലേല നടപടികൾക്ക് നേതൃത്വം നൽകി. ബിലാൽ സക്കരിയ സോഷ്യൽ മീഡിയയിലൂടെ പരിപാടിയുടെ തത്സമയ സംപ്രേഷണത്തിന് നേതൃത്വം നൽകി. ചടങ്ങിൽ 33 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഒ.വി. ഇഖ്ബാലിന് സംഗമം പ്രസിഡന്റ് പി.എം. മുഹമ്മദ് ഷാഹിൻ ഉപഹാരം സമ്മാനിച്ചു.
ലേലം പരിപാടിയിലെ മികച്ച പ്രകടനത്തിന് സൗദി പരമ്പരാഗത വേഷത്തിലെത്തിയ പാർട്ടി ഓഫിസ് എഫ്.സി ടീം അർഹരായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ആദം ഒജി, എം.വി. ഹസ്സൻ കോയ, എസ്.എം. യൂനുസ് കുഞ്ഞ്, ഹാരിസ് റൂമി എന്നിവർ ചേർന്ന് നിർവഹിച്ചു. മുൻ പ്രസിഡന്റുമാരായ ഐ.പി. ഉസ്മാൻ കോയ, കെ.എം. ഇല്യാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എസ്.വി. ഹനാൻ സ്വാഗതവും ട്രഷറർ ഒ.കെ. ഫാരിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.