കരിപ്പൂർ എയർപോർട്ട് സ്വകാര്യവത്കരിക്കും –എയർപോർട്ട് ഡയറക്ടർ
text_fieldsദമ്മാം: കേന്ദ്രഗവൺമെൻറ് രാജ്യത്തെ സ്വകാര്യവത്കരിക്കുന്ന എയർപോർട്ടുകളുടെ പട്ടികയിൽ കോഴിക്കോട് എയർപോർട്ടിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ, അതിെൻറ പ്രാരംഭ നടപടികൾ ഒന്നുംതന്നെ തുടങ്ങിയതായി അറിയില്ലെന്നും പുതുതായി ചുമതലയേറ്റ ഡയറക്ടർ ആർ. മഹാലിംഗം പറഞ്ഞു. അദ്ദേഹത്തെ സന്ദർശിച്ച ദമ്മാമിലെ കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറം (കോഫ്) ഭാരവാഹികളായ ടി.പി.എം. ഫസൽ, പി.പി. മുഹമ്മദലി എന്നിവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ൽ ഈ നിയമം പാർലമെൻറ് പാസാക്കിയതാണ്. അതിനെ ഇനി എതിർക്കേണ്ടതില്ല. പൊതുവെ സ്വകാര്യവത്കരണം എയർപോർട്ടുകളെ കൂടുതൽ പുരോഗതിയിലേക്കാണ് നയിച്ചിട്ടുള്ളതെന്നും കൊച്ചി, കണ്ണൂർ എയർപോർട്ടുകൾ അതിന് ഉദാഹരണങ്ങൾ ആണെന്നും കോഴിക്കോട് എയർപോർട്ട് സ്വകാര്യവത്കരിക്കുകയാണെങ്കിൽ അതു കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് തെൻറ വിശ്വാസമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. സമീപകാലത്ത് കോഴിക്കോട് എയർപോർട്ടിൽ യാത്രക്കാരുടെ ബാഗേജുകളിൽനിന്നും വിലപ്പെട്ട സാധനങ്ങൾ മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെടുത്തിയപ്പോൾ, നിലവിൽ എയർപോർട്ടിൽ മോഷണത്തിെൻറ സാധ്യത വളരെ കുറവാണെന്നും കൂടുതൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സി.ഐ.എസ്.എഫ് വളരെ കണിശമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു പഴുതും നൽകാതെ സി.സി ടി.വി നിരീക്ഷണം ഉറപ്പു വരുത്തും. അതിനായുള്ള പരിശ്രമത്തിലാണ് എയപോർട്ട് അതോറിറ്റി. എങ്കിലും സംഘടനകൾ മുൻകൈ എടുത്ത് യാത്രക്കാരെ ബോധവ്ത്കരിക്കണം. സാധനം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും പരാതി കൊടുക്കണം. പരാതി കൊടുക്കാതെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാൽ തങ്ങൾക്ക് അന്വേഷിക്കുന്നതിനും നിജസ്ഥിതി കണ്ടെത്തുന്നതിനും പരിമിതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വർഷം ഉണ്ടായ നിർഭാഗ്യകരമായ അപകടത്തെ തുടർന്ന് നിർത്തിവെച്ച വൈഡ് ബോഡി എയർക്രാഫ്റ്റുകളുടെ സർവിസ് സമീപ ഭാവിയിൽതന്നെ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷിയിൽ ആണെന്നും ഡി.ജി.സി.എയിൽനിന്നുള്ള അനുകുല തീരുമാനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എയർപോർട്ടിെൻറ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ആവശ്യമാണ്. പ്രദേശവാസികൾ സഹകരിക്കാതെ വികസനം പ്രായോഗികമല്ല. സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറുന്നതിന് സംസ്ഥാന സർക്കാർ നടപടിയെടുക്കണം. സ്ഥലം വിട്ടുകൊടുക്കുന്നതിനുവേണ്ടി പ്രദേശവാസികൾ തയാറാകണമെന്നും പ്രാദേശിക സംഘടനകളുടെ സഹകരണം ഈ കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാർ പാർക്കിങ് സൗകര്യം വിപുലീകരികുന്നതിന് നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിെൻറ ജോലികൾ നടന്നുവരുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ കസ്റ്റംസിലും മറ്റും യാത്രക്കാരുടെ ഇടപെടൽ ശ്രദ്ധയിൽപെട്ടതായും കൂടുതൽ കൗണ്ടറുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.