കരിപ്പൂർ-റിയാദ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി
text_fieldsറിയാദ്: സൗദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിെൻറ വൈകിപ്പറക്കൽ തുടർക്കഥയാവുന്നു എന്ന് ആക്ഷേപം. ഏറ്റവും ഒടുവിൽ കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള വിമാനമാണ് വൈകിയത്. പൈലറ്റ് എത്താൻ വൈകിയത് കൊണ്ട് ആറുമണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. കരിപ്പൂരിൽനിന്ന് ശനിയാഴ്ച രാത്രി എട്ടിന് റിയാദിലേക്ക് പുറപ്പെടേണ്ട ഐ.എക്സ് 321 വിമാനം ഞാറാഴ്ച പുലർച്ച രണ്ടിനാണ് യാത്ര തിരിച്ചത്.
അപ്പോഴേക്കും ആറ് മണിക്കൂർ വൈകിയിരുന്നു. അതിന് മൂന്ന് മണിക്കൂർ മുേമ്പ എയർപോർട്ടിലെത്തിയതിനാൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നൂറോളം യാത്രക്കാർ ഒൻപത് മണിക്കൂറാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുരിതമനുഭവിച്ചത്. വൈകി പുറപ്പെട്ട വിമാനം റിയാദിലെത്തിയത് പിറ്റേന്ന് വളരെ വൈകിയാണ്. ഇതുമൂലം ഞായറാഴ്ച ജോലിയിൽ ഹാജരാവേണ്ട നിരവധിയാളുകളും സ്കൂളിലെത്തേണ്ട വിദ്യാർഥികളും കുടുങ്ങി. സൗദി സ്കൂളുകളിൽ ശൈത്യകാല ഹ്രസ അവധി കിട്ടിയതിനാൽ നിരവധി കുടുംബങ്ങൾ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് പോയിരുന്നു.
കുറഞ്ഞ ദിവസത്തെ അവധിക്ക് ശേഷം തിരിച്ചുള്ള യാത്രയിലാണ് ദുരനുഭവമുണ്ടായത്. യാത്രക്കാർക്ക് സമാനതകളില്ലാത്ത ദുരിതമാണ് എയർ ഇന്ത്യ എക്സ്പ്രസ് സമ്മാനിച്ചതെന്ന് സാമൂഹികപ്രവർത്തകൻ കൂടിയായ യാത്രക്കാരൻ കെ.പി. ഹരികൃഷ്ണൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.