കാർത്തി മലബാർ ഗോൾഡിെൻറ തമിഴ്നാട് ബ്രാൻഡ് അംബാസഡർ
text_fieldsദുബൈ: രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തമിഴ് സൂപ്പർ സ്റ്റാർ കാർത്തിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. തമിഴ് ജനതയുമായുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ ബന്ധം കൂടുതൽ ശകതിപ്പെടുത്താൻ കാർത്തിയുടെ സാന്നിധ്യം സഹായിക്കുമെന്നും മാനവിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തിെൻറ നിലപാടുകൾ കമ്പനിയുടെ മൂല്യങ്ങളുമായി വളരെയധികം ചേർന്ന് പോകുന്നതാണെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. കാർത്തിയുമായി സഹകരിച്ച് തമിഴ്നാടിെൻറ തനതായ സാംസ്കാരിക മൂല്യങ്ങളും തമിഴ് ജനതയുടെ സാംസ്കാരിക ഔന്നത്യങ്ങളുമെല്ലാം ആഘോഷിക്കുന്ന പരസ്യ ചിത്രങ്ങൾ കമ്പനി പുറത്തിറക്കും.
ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിനും അതിേൻറതായ പ്രതീകങ്ങളുണ്ട്. അത് ഞങ്ങൾ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബ്രാൻഡിെൻറ മൂല്യത്തെ വിശ്വാസ പൂർവ്വമുള്ള വാക്കുകളിലൂടെ ജനമനസുകളിലെത്തിക്കുകയെന്ന ആഗ്രഹം സഫലീകരിക്കാനാണ് കാർത്തിയുമായി കൈകോർത്തത് -എം.പി.അഹമ്മദ് പറഞ്ഞു. പത്ത് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ താൻ വളരെയധികം സന്തുഷ്ടനാണെന്ന് കാർത്തി പറഞ്ഞു. ജനവിശ്വാസം ആർജിച്ച ബ്രാൻഡ് എന്ന നിലയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ വ്യത്യസ്തമാക്കുന്ന മൂല്യങ്ങളും കമ്പനിയുടെ സഹജമായ ശകതിയുമാണ് എന്നെ ആകർഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.