കാരുണ്യ സ്പർശം മലയാളി കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsറഫീഖ് പാനൂർ (പ്രസി.), ഷാഫി വളാഞ്ചേരി (സെക്ര.), നാസർ കണ്ണൂർ (ട്രഷ.)
ജുബൈൽ: ജുബൈൽ റോയൽ കമീഷൻ കാരുണ്യ സ്പർശം മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നജ്ദ് പാർക്കിൽ 300-ഓളം പേരെ പങ്കെടുപ്പിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തുടർന്ന് വാർഷിക പൊതുയോഗവും നടന്നു. ജലീൽ പാലക്കാട് അധ്യക്ഷത വഹിച്ചു. റഫീഖ് പാനൂർ ഉദ്ഘാടനം ചെയ്തു.
ഷാഫി വളാഞ്ചേരി വരവുചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ റഫീഖ് പാനൂർ (പ്രസി.), ഷാഫി വളാഞ്ചേരി (സെക്ര.), നാസർ കണ്ണൂർ (ട്രഷറർ) എന്നിവരെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളായി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുത്തു.
ജലീൽ പാലക്കാട്, സുബൈർ താമരശേരി (വൈ. പ്രസി.), അൻസാർ വയനാട്, സലീം ചക്കര (ജോ. സെക്ര.), ഷംസു മഞ്ചേരി, മുബാറക് കൊടിഞ്ഞി (മീഡിയ ഇൻചാർജ്), റിയാസ് പാലക്കാട്, കബീർ ചവറ, നിഷാദ് കണ്ണൂർ, ബാദുഷ കൊല്ലം (എക്സിക്യൂട്ടിവ്) എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനമായി. അംഗങ്ങളിൽനിന്നും 10 റിയാൽ വീതം മാസവരിയിലൂടെ ശേഖരിച്ച് അംഗങ്ങൾക്ക് വായ്പാ സംവിധാനം ഏർപ്പാടാക്കാനും ധാരണയായി. റിയാസ് കോഴിക്കോട്, ഷംസു മഞ്ചേരി, പ്രസാദ് പാലക്കാട്, ബിൻഷാദ് മുവാറ്റുപുഴ, മുബാറക് കൊടിഞ്ഞി എന്നിവർ സംസാരിച്ചു. നാസർ കണ്ണൂർ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.