കരുവാരകുണ്ട് പാലിയേറ്റിവ് പന്ത്രണ്ടാം വാർഷിക സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ: കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ പന്ത്രണ്ടാം വാർഷിക സംഗമം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തക മൈമൂനത്ത് ബീഗം സംഗമം ഉദ്ഘാടനം ചെയ്തു. തന്റെ വൈകല്യങ്ങൾ വകവെക്കാതെ സമൂഹത്തിൽ വേദനയും യാതനയും അനുഭവിക്കുന്നവരെ കഴിയുന്ന രീതിയിൽ സഹായിക്കുക എന്നതാണ് തന്റെ പ്രവർത്തനമെന്നും പ്രവാസികളാണ് സാമ്പത്തികമായി സഹായിക്കുന്നതിൽ മുൻപന്തിയിലെന്നും മൈമൂനത്ത് ബീഗം പറഞ്ഞു.
ചാപ്റ്റർ പ്രസിഡന്റ് എം.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. വേൾഡ് പാലിയേറ്റിവ് അംഗം അനസ് കാളികാവ് മുഖ്യപ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ട് ജാഫർ സാദിഖ് പുളിയകുത്ത് അവതരിപ്പിച്ചു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് അംഗം ഷംന ടീച്ചർ, പാലിയേറ്റിവ് ഉപദേശക സമിതി അംഗം ഇസ്മായി കല്ലായി, മാധ്യമപ്രവർത്തകരായ ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, സിറാജ് മുസ്ലിയാരകത്ത്, മുനീർ കുന്നുംപുറം, നിഅമത്ത് മേലാറ്റൂർ, നാസർ എടപ്പറ്റ, ഷഹീദലി ആനക്കയം, ടി.പി. ശിഹാബ് എന്നിവർ ആശംസ നേർന്നു. മൈമൂനത്ത് ബീഗത്തിനുള്ള ഉപഹാരം എം.പി.എ ലത്തീഫ് കൈമാറി. സോഫിയ സുനിൽ, ഡോ. ആലിയ, മുഹമ്മദലി കല്ലക്കൽ, മുജീബ്, സുൽഫീക്കർ, സുബൈർ, ആമിർ തയ്യിൽ, സുനീർ പുന്നക്കാട് എന്നിവർ ഗാനമാലപിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് ഇല്യാസ് കൊളക്കാടൻ, ഷമ്മാസ് കണ്ണത്ത്, അൻവർ അരിമണൽ, റഷീദ് കൊടക്കുന്നൻ കേരള, സതീഷ്ഖാൻ കേമ്പിൻകുന്ന്, മുഹമ്മദലി നമ്പ്യൻ, ഷംസുദ്ദീൻ ഇല്ലിക്കുത്ത്, അലവി കുട്ടത്തി, ഹാഫിദ്, റഹ്മത്തുല്ല തെക്കൻ, ഖാദർ വാലയിൽ, മുഹമ്മദലി അയ്യപ്പൻകാവ്, അഷ്റഫ് കുട്ടത്തി എന്നിവർ നേതൃത്വം നൽകി. ഉസ്മാൻ കുണ്ടുകാവിൽ സ്വാഗതവും മജീദ് തയ്യിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.