കരുവാരകുണ്ട് ദാറുന്നജാത്ത് അനാഥാലയം ഫണ്ട് ശേഖരണം ആരംഭിച്ചു
text_fieldsമക്ക: കരുവാരകുണ്ട് ദാറുന്നജാത്ത് അനാഥാലയത്തിലെ അന്തേവാസികൾക്കും പരിചാരകർക്കും പെരുന്നാൾ വസ്ത്രം നൽകുന്നതിനുവേണ്ടി സൗദി നാഷനൽ കമ്മിറ്റി ഫണ്ട് ശേഖരണം ആരംഭിച്ചു.
അഡ്വ. ശംസുദ്ദീൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞുമോൻ കാക്കിയയിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദ് തങ്ങൾ അൽ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഗൾഫ് വർക്കിങ് സെക്രട്ടറി ഇ.കെ. യൂസുഫ് ഹാജി, മുനീർ ഫൈസി മക്ക, ഉമ്മർ ഹാജി പുത്തൂർ, ഷംസു ഇല്ലിക്കുത്ത്, ഇല്യാസ് തരിശ്, മാധ്യമപ്രവർത്തകൻ ജാഫറലി പാലക്കോട് എന്നിവർ സംസാരിച്ചു.
ദാറുന്നജാത്ത് അനാഥാലയത്തിലെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന മുഴുവൻ അന്തേവാസികൾക്കും പരിചാരകർക്കും വർഷങ്ങളായി സൗദി നാഷനൽ കമ്മിറ്റി പുതുവസ്ത്രം നൽകാറുണ്ട്. കുട്ടികളെ വസ്ത്രാലയത്തിലേക്ക് കൊണ്ടുപോയി അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ വാങ്ങിനൽകാറാണ് പതിവ്. 1,500 രൂപയാണ് ഒരു കുട്ടിയുടെ വസ്ത്രത്തിനായി കമ്മിറ്റി കണക്കാക്കിയിട്ടുള്ളത്. തങ്ങളുടെ സ്വന്തം മക്കൾ പെരുന്നാൾ ആഘോഷത്തിൽ പുതുവസ്ത്രങ്ങൾ അണിയുമ്പോൾ അനാഥാലയത്തിലെ അന്തേവാസികൾക്കും അതുപോലെയുള്ള പുതുവസ്ത്രങ്ങൾ ലഭ്യമാക്കണമെന്ന തീരുമാനത്തിൽ നിന്നാണ് പ്രവാസികളുടെ ഇത്തരത്തിലുള്ള കാരുണ്യ കൂട്ടായ്മ രൂപമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.