കരുവാരക്കുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ ഹാജിമാർക്ക് സ്വീകരണം നൽകി
text_fieldsജിദ്ദ: ഹജ്ജ് നിർവഹിക്കാനെത്തിയ തീർഥാടകർക്ക് കരുവാരക്കുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) സ്വീകരണം നൽകി. കരുവാരക്കുണ്ട് പാലിയേറ്റിവ് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി മജീദ് മാസ്റ്റർ, പാലിയേറ്റിവ് ഉപദേശക സമിതിയംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറുമായ ഹംസ സുബ്ഹാൻ, അരിച്ചോല ഉമർ, കുട്ടശേരി മുഹമ്മദലി മുസ്ലിയാർ, പാലിയേറ്റിവ് കെയർ സൊസൈറ്റി വനിതവിങ് വൈസ് പ്രസിഡൻറ് സുലൈഖ ടീച്ചർ, സീനത്ത്, ഫൗസിദ ഉമർ തുടങ്ങിയ ഹാജിമാർക്കാണ് സ്വീകരണം നൽകിയത്.
സ്വീകരണ യോഗം കെ.പി.ജെ.സി ഉപദേശക സമിതിയംഗം യൂസുഫ് കുരിക്കൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഷറഫ് കുട്ടത്തി അധ്യക്ഷത വഹിച്ചു. എം.പി.എ. അബ്ദുല്ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി നമ്പിയൻ, ലുഖ്മാൻ കേരള, സൈനുദ്ദീൻ കുണ്ടുകാവിൽ, മജീദ് മാസ്റ്റർ, ഹംസ സുബ്ഹാൻ, സുലൈഖ ടീച്ചർ, അരീച്ചോല ഉമർ എന്നിവർ സംസാരിച്ചു. ഹാജിമാർക്കുള്ള ഉപഹാരം ടി.പി. ശിഹാബ്, വി.പി. ജാഫർ എന്ന ഇപ്പുട്ടി, ബൈജു കൽക്കുണ്ട്, അലവി കുട്ടത്തി എന്നിവർ സമർപ്പിച്ചു.
ജാഫർ സാദിഖ്, ഉമർ കേരള, കെ.ഇ.പി.എസ് സെക്രട്ടറി ടി.കെ. അജ്മൽ, പുഴക്കൽ മജീദ്, കെ. ഇല്യാസ്, യൂനുസ് പുൽവെട്ട, ഉമർ പൊറ്റയിൽ, ബഷീർ കേരള തുടങ്ങിയവർ നേതൃത്വം നൽകി. കരുവാരക്കുണ്ട് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ഡയാലിസിസ് സെൻററിന് ജിദ്ദ ചാപ്റ്റർ നൽകുന്ന ഡയാലിസിസ് മെഷീന്റെ പ്രഖ്യാപനവും നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് എന്ന കുഞ്ഞാപ്പു സ്വാഗതവും ട്രഷറർ ഷംസു ഇല്ലിക്കുത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.