Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​സ​ർ​കോ​ട്​...

കാ​സ​ർ​കോ​ട്​ കെ.​എം.​സി.​സി മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഇ​ന്ന്​

text_fields
bookmark_border
കാ​സ​ർ​കോ​ട്​ കെ.​എം.​സി.​സി മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഇ​ന്ന്​
cancel
camera_alt

ഫൈ​സ​ൽ എ​ളേ​റ്റി​ൽ, ബെ​ൻ​സീ​റ റ​ഷീ​ദ്, ഷു​ക്കൂ​ർ ഉ​ടു​മ്പും​ത​ല, ഇ​ക്ബാ​ൽ ക​ണ്ണൂ​ർ

റി​യാ​ദ്: കെ.​എം.​സി.​സി കാ​സ​ര്‍കോ​ട് ജി​ല്ല​ക​മ്മി​റ്റി ‘കൈ​സെ​ന്‍’ ത്രൈ​മാ​സ കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ​യു​ടെ ഗ്രാ​ന്‍ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ൽ ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന്​ റി​യാ​ദി​ലെ മ​ല​സ് ഡ്യൂ​ണ്‍സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മാ​പ്പി​ള സം​ഗീ​ത രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

മാ​പ്പി​ള​പ്പാ​ട്ടു​ശാ​ഖ​യി​ലെ പ​ട​പ്പാ​ട്ടു​ക​ള്‍, പ്ര​ണ​യ​കാ​വ്യ​ങ്ങ​ള്‍, ക​ത്തു​പാ​ട്ടു​ക​ള്‍, ഒ​പ്പ​ന​പ്പാ​ട്ടു​ക​ള്‍, കി​സ്സ​പ്പാ​ട്ടു​ക​ള്‍, അ​ട​ക്കം മാ​പ്പി​ള​പ്പാ​ട്ടി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന റി​യാ​ദി​ലെ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച വി​രു​ന്നാ​യി​രി​ക്കും ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഒ​രു​ക്കു​ക.

മാ​പ്പി​ള​പ്പാ​ട്ട് നി​രൂ​പ​ക​ന്‍ ഫൈ​സ​ല്‍ എ​ളേ​റ്റി​ല്‍, ഗാ​ന​ര​ച​യി​താ​വ് ഷു​ക്കൂ​ര്‍ ഉ​ടു​മ്പു​ന്ത​ല, പ​ട്ടു​റു​മാ​ല്‍ ഫെ​യിം ഗാ​യി​ക ബെ​ന്‍സീ​റ റ​ഷീ​ദ് എ​ന്നി​വ​ർ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ വി​ധി​ക​ര്‍ത്താ​ക്ക​ളാ​യി എ​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൗ​ദി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​ഭ​ക​ളാ​യ 40 പേ​രി​ല്‍നി​ന്ന് ഒ​ഡീ​ഷ​നി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത 10 മി​ക​ച്ച ഗാ​യ​ക​രാ​ണ് ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ മാ​റ്റു​ര​ക്കു​ന്ന​ത്. റി​യാ​ദി​ലെ മാ​പ്പി​ള​പ്പാ​ട്ട് ആ​സ്വാ​ദ​ക​ർ​ക്ക് അ​വി​സ്മ​ര​ണീ​യ വി​രു​ന്നാ​യി​രി​ക്കും പ​രി​പാ​ടി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി സെ​ഞ്ച്വ​റി, അ​ഷ്‌​റ​ഫ് മീ​പ്പി​രി, ഇ​സ്മാ​ഈ​ല്‍ കാ​രോ​ളം, അ​സീ​സ് അ​ടു​ക്ക, ഷം​സു പെ​രു​മ്പ​ട്ട, ടി.​എ.​ബി. അ​ഷ്‌​റ​ഫ് പ​ട​ന്ന എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmappilapattu reality showKMCC Kasaragod
News Summary - Kasaragod K.M.C.C Mappilapatt Reality Show Grand Finale today
Next Story