കാസർകോട് ജില്ല ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെയും ആഹ്വാനപ്രകാരം നടക്കുന്ന സംഘടന തെരഞ്ഞെടുപ്പ് റിയാദ് പ്രവിശ്യയിൽ അവസാന ഘട്ടത്തിലേക്ക് കടന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പളയുടെ ജില്ലയായ കാസർകോട് ഘടകത്തിലെ തെരഞ്ഞെടുപ്പ് മലസിൽ നടന്നു.
പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ രഘുനാഥ് പറശ്ശിനിക്കടവ്, യഹ്യ കൊടുങ്ങല്ലൂർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പി.എം. മൻസൂർ പടന്ന (പ്രസി.), ഇസ്മാഈൽ കിനാജേ (ജന. സെക്ര.), മുഹമ്മദ് അസ്കർ (ട്രഷ.), കെ.എം. ഉമർ (വർക്കിങ് പ്രസി.), അബ്ദുൽ റസാഖ് മഞ്ചേശ്വരം, പി. മൂസ ഇബ്രാഹിം ഉപ്പള, അഹ്മദ് നിസ്സാരമുറ്റം (വൈസ് പ്രസി.), മഹേഷ് ചെറുവത്തൂർ, മുഹമ്മദ് ഇസ്മാഈൽ അബ്ദുല്ല (ജന. സെക്ര.), നോമാൻ മഞ്ചേശ്വരം, അശോക് കുമാർ വോർക്കാടി (സെക്ര.മാർ), സക്കറിയ, മൂസ നാങ്കി, മേരിക്കുട്ടി, അഫ്രീദ്, ശരൺ കുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി. ജനറൽ കൗൺസിൽ അംഗങ്ങളായി സി.എം. കുഞ്ഞി, അബ്ദുല്ലത്തീഫ് എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാസർകോട് ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.