കുടുംബങ്ങളുമായി ബന്ധപ്പെടാൻ പോലുമാവാതെ കശ്മീർ പ്രവാസികൾ
text_fieldsദമ്മാം: ഇൻറർനെറ്റും വാർത്താവിനിമയ സംവിധാനങ്ങളും റദ്ദായതിനാൽ കുടുംബങ്ങളുമായി പ്പോലും ബന്ധപ്പെടാൻ കഴിയാതെ സൗദിയിലെ കശ്മീർ പ്രവാസികൾ. ഒരു മാസത്തിലധികമായി വീ ട്ടുകാരുടെ കൃത്യമായ വിവരം അറിയാതെ വിങ്ങിക്കഴിയുകയാണ് ഇവർ. ദമ്മാമിൽ മാത്രം രണ്ട ായിരത്തിലധികം കശ്മീരികളാണ് വിവിധ ഭാഗങ്ങളിലായി ജോലി നോക്കുന്നത്. ‘‘ഞങ്ങളുട െ കദനം ആേരാടാണ് പറയുക. നാട്ടിലുള്ളവരുമായി മനസ്സുതുറന്ന് സംസാരിക്കാൻ കഴിഞ്ഞി രുന്നെങ്കിൽ സമാധാനമായേനെ’’ -ദമ്മാമിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന റുഹൈല പറഞ്ഞു. ‘‘കശ്മീരിലെ നിലവിലെ അവസ്ഥ നിങ്ങൾ കരുതുന്നതിനേക്കാൾ ഭീകരമാണ്’’ -കഴിഞ്ഞ ദിവസം നാട്ടിൽനിന്ന് തിരിച്ചെത്തിയ സുമയ്യ പറഞ്ഞു. സോപോർട്ടുവിൽ നിന്ന് നടന്നും ചില വാഹനങ്ങളിൽ ലിഫ്റ്റ് കിട്ടിയുമാണ് താൻ ശ്രീനഗറിൽ ഹവാൽ എയർപോർട്ടിൽ എത്തിയതെന്ന് അവർ പറഞ്ഞു.
ഒരു കാട്ടിൽ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇൻറർനെറ്റില്ല, മൊൈബൽ ഫോണുകളില്ല, സ്കൂളുകളോ കച്ചവടസ്ഥാപനങ്ങളോ ഇല്ല. നിത്യം അധ്വാനിച്ച് ജീവിച്ചിരുന്നവർ തൊഴിലില്ലാതായതോടെ പട്ടിണിയിലായി. പുറത്തിറങ്ങി യാചിക്കാൻപോലും പറ്റാത്ത രീതിയിൽ പട്ടാളം വളഞ്ഞിരിക്കുന്നു -സുമയ്യ വിശദീകരിച്ചു. ഒരു മാസമായി ഉമ്മയുമായി സംസാരിച്ചിട്ടില്ലെന്ന് റുഹൈല പറഞ്ഞു. രണ്ടു സഹോദരിമാർക്ക് ബംഗളൂരുവിലെ കോളജിൽ ചേരുന്നതിന് അഡ്മിഷൻ ലഭിച്ചതോ, കോളജ് തുറന്നതോ ഒന്നും അറിഞ്ഞിരുന്നില്ല. ശ്രീനഗറിലുള്ള ഒരു ബന്ധുവിന് പണവും വിമാനടിക്കറ്റും അയച്ചുകൊടുത്ത് വീട്ടിൽ എത്തിച്ചപ്പോൾ മാത്രമാണ് അവർ ഇക്കാര്യം അറിഞ്ഞതെന്നും റുൈഹല പറഞ്ഞു.
370ാം വകുപ്പ് റദ്ദ് ചെയ്തതിനെ ഞങ്ങൾ അനുകൂലിക്കുന്നു. പേക്ഷ, ഇൗ രീതിയിൽ മാനുഷികപരമായ എല്ലാ അവകാശങ്ങളും നിഷേധിച്ചുകൊണ്ട് ആകരുതായിരുന്നു. ദമ്മാമിൽ കശ്മീർ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഉമർ ഫാറൂഖ് പറഞ്ഞു. ഒരിക്കൽപോലും ഞങ്ങൾക്ക് 370ാം വകുപ്പിെൻറ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. 70 കൊല്ലത്തിനിടെ ഞങ്ങൾക്കിടയിലെ ഒരു ലക്ഷത്തിലധികം ചെറുപ്പക്കാരെ കൊന്നത് മാത്രമാണ് മിച്ചം. സാമ്പത്തികനില തകർന്നു തരിപ്പണമായി. ആപ്പിളും സഫ്രോണും ആൽമണ്ടുകളും കൃഷി ചെയ്തിരുന്നിടത്തൊക്കെ പട്ടാള ക്യാമ്പുകളായി. ഏഷ്യയിലെതന്നെ രണ്ടാമത്തെ വലിയ പഴവ്യാപാരകേന്ദ്രമായിരുന്ന മാർക്കറ്റ് അടച്ചുപൂട്ടി. ടൂറിസം ഇല്ലാതായി. സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന വിനോദ സന്ദർശന കാലമായിരുന്നു കശ്മീരികളുടെ വരുമാനം.
അതെല്ലാം ഇനി പഴങ്കഥമാത്രം. സാമ്പത്തികരംഗം താഴോട്ടുപോയി. പാകിസ്താനിലേക്കു പോകാൻ കശ്മീരികൾ കൊതിക്കുമെന്നത് മിഥ്യാധാരണയാണ്. ഇന്ത്യക്കും പാകിസ്താനുമിടയിൽ കിടന്ന് പിടഞ്ഞു മരിക്കാൻ വിധിക്കപ്പെട്ട ജനതയാണ് ഞങ്ങളുടേത്. അപൂർവമായി മാത്രമാണ് നാട്ടിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നത്. എല്ലാം ഭയപ്പെടുത്തുന്നതു മാത്രമാണ് -ഉമർ ഫാറൂഖ് വിശദീകരിച്ചു. മൂന്നു ദിവസം മുമ്പ് അവധിക്ക് നാട്ടിൽ പോയ ഖലീലിനെക്കുറിച്ച് ഒരു വിവരവുമില്ല. നാട്ടിലെത്തിയോ എന്നുപോലും അറിയില്ല. എങ്കിലും ഞങ്ങൾ പ്രതീക്ഷയിലാണ്. 15 ദിവസത്തിനുള്ളിൽ കശ്മീരിൽ എല്ലാം പുനഃസ്ഥാപിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉറപ്പ് പ്രതീക്ഷിച്ച് കഴിയുകയാണ്.
നാട്ടിലെ ഗുലിസ്ഥാൻ ന്യൂസിലൂെടയാണ് അവിടെയുള്ളവർക്ക് പുറത്തുള്ള ചെറിയ വിവരങ്ങളെങ്കിലും ലഭിക്കുന്നത്. കശ്മീരിലെ പാവം ജനതയെ അനുകൂലിച്ച് നിങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടാൽ ആയിരം പേർ അനുകൂലിക്കുേമ്പാൾ ലക്ഷത്തിലധികം േപർ എതിർ അഭിപ്രായം പറയുന്നത് കാണാം. ഇത് എന്തുകൊണ്ടാെണന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നതേയില്ലെന്നും ഉമർ ഫാറൂഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.