കേരള പ്രീമിയർ ലീഗ് സീസൺ ഫോർ കിരീടം സ്വന്തമാക്കി കാസ്ക്
text_fieldsകെ.പി.എൽ സീസൺ ഫോറിന്റെ ഫൈനലിൽ ജെ.കെ.ആർ.എസിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ കാസ്ക്
ദമ്മാം: കേരള പ്രീമിയർ ലീഗ് (കെ.പി.എൽ) സീസൺ ഫോറിന്റെ ഫൈനലിൽ ജെ.കെ.ആർ.എസിനെ പരാജയപ്പെടുത്തി കാസ്ക് കിരീടം സ്വന്തമാക്കി.
കേരള പ്രീമിയർ ലീഗിലെ കാസ്കിന്റെ രണ്ടാം കിരീടനേട്ടം കൂടിയാണിത്. നാല് റൺസിനാണ് കാസ്ക് വിജയിച്ചത്. നേരത്തെ, ടോസ് നേടിയ കാസ്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറാമത്തെ ഓവറിൽ ബാലു 23 (14) കാർത്തിക്കിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ സ്കോർ 51.
പിന്നീടെത്തിയ രാജേഷിന് നേരിടാൻ ഒരു പന്ത് മാത്രം. ആ പന്തിനെ അതിർത്തി കടത്തികൊണ്ട് രാജേഷ് നേടിയ ആ സിക്സർ വിജയത്തിൽ നിർണായക ഘടകമായി. സജീർ 10 (5) റൺസുമായി പുറത്താകാതെ നിന്നു.
ആറ് ഓവറിൽ നാല് വിക്കറ്റിന് 54 റൺസ് എന്ന നിലയിൽ ഇന്നിങ്സ് അവസാനിച്ചു. വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും ക്യാപ്റ്റൻ ബാലു ഏറ്റുവാങ്ങി. ഫൈനൽ മാൻ ഓഫ് ദ മാച്ച്, മോസ്റ്റ് വിക്കറ്റ്സ്, മാൻ ഓഫ് ദ ടൂർണമെൻറ് എന്നീ പുരസ്കാരങ്ങൾ ബാലുവിന് ലഭിച്ചു. ബെസ്റ്റ് ബാറ്ററായി റാഷിയും മികച്ച ഫീൽഡറായി സി.ആർ. രാജേഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.